വീണ്ടും ഗോൾ നേടി സുവാരസ്, പക്ഷേ സംതൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് താരം!
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിൽ എത്തിയത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് ഗ്രിമിയോക്ക് കിരീടം നേടിക്കൊടുക്കാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല ഇന്നലെ നടന്ന മത്സരത്തിലും സുവാരസ് ഒരു ഗോൾ നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗ്രിമിയോ വിജയിക്കുകയും ചെയ്തിരുന്നു.
പക്ഷേ സുവാരസ് ഇപ്പോഴും പൂർണ്ണമായും സംതൃപ്തനല്ല. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതായത് ക്ലബ്ബുമായും താരങ്ങളുമായും അഡാപ്റ്റാവാൻ തനിക്ക് ഇനിയും സമയം ആവശ്യമാണ് എന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. ചില സമയങ്ങളിൽ താൻ മിസ്റ്റേക്കുകൾ വരുത്തിവെക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.സുവാരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Suárez doing Luis Suárez things 💥
— B/R Football (@brfootball) January 21, 2023
(via @Gremio)pic.twitter.com/a7KJuBz8WX
” ഞാൻ ചില സമയങ്ങളിൽ വളരെ വേഗത്തിൽ കളിക്കാൻ വേണ്ടി തിരക്ക് കൂട്ടാറുണ്ട്. യഥാർത്ഥത്തിൽ ചില സമയങ്ങളിൽ അതൊരു മിസ്റ്റേക്കാണ്. മാത്രമല്ല എനിക്ക് ഇനിയും ഇവിടെ കൂടുതൽ സമയം ആവശ്യമാണ് എന്നുള്ളത് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഓരോ ദിവസം പിന്നിടുമ്പോഴും മത്സരങ്ങൾ പിന്നിടുമ്പോഴും ഞങ്ങൾക്ക് കൂടുതൽ കൂടുതൽ പരസ്പരം അടുത്തറിയാൻ സാധിക്കും. മാത്രമല്ല അതുവഴി ഈ മത്സരങ്ങളുടെ പ്രാധാന്യവും ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും ” ഇതാണ് ഇപ്പോൾ സുവാരസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷം ഉറുഗ്വൻ ക്ലബ്ബായ നാസിയോണലിന് വേണ്ടിയായിരുന്നു സുവാരസ് കളിച്ചിരുന്നത്. അതിനുശേഷമാണ് താരം ഇപ്പോൾ ബ്രസീലിൽ എത്തിയിട്ടുള്ളത്.രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് താരത്തിന്റെ ബ്രസീലിലെ സമ്പാദ്യം.