വീണ്ടും ഗോളടിച്ച് ഹൾക്ക്,റൊണാൾഡോ,അഗ്വേറോ എന്നിവരെ മറികടക്കാൻ താരം!
ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള സൂപ്പർതാരമാണ് ഹൾക്ക്. കൃത്യമായി പറഞ്ഞാൽ 2009 മുതൽ 2021 വരെ ഇദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ ഭാഗമായിട്ടുണ്ട്. 49 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായഅത്ലറ്റിക്കോ എംജിക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ എംജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എതിരാളികളായ ഇറ്റാബിരിറ്റോയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ ഹൾക്ക് ക്ലബ്ബിനു വേണ്ടി ഗോൾ കണ്ടെത്തിയിരുന്നു. മത്സരത്തിന്റെ 97ആം മിനിട്ടിലാണ് ഹൾക്കിന്റെ ഗോൾ പിറന്നിട്ടുള്ളത്.ഈ സീസണിൽ തകർപ്പൻ പ്രകടനം താരം തുടരുകയാണ്.
🚨🇧🇷 | HULK has now scored more career goals than Thierry Henry & Bebeto.
— All Things Brasil™ 🇧🇷 (@SelecaoTalk) February 17, 2024
He’s only 4 behind Ronaldo, 9 behind Eto’o and 11 behind Aguero.
No.415 in his career pic.twitter.com/t5hZjqTOsN
37 കാരനായ താരം ഈ സീസണിൽ 5 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 4 ഗോളുകളും രണ്ട് അസിസ്റ്റുകളുംഅദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.മാത്രമല്ല കരിയറിൽ 415 ഗോളുകൾ ആകെ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.പല ഇതിഹാസങ്ങളെയും അദ്ദേഹം ഇപ്പോൾ മറികടന്നിട്ടുണ്ട്. ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി, ബ്രസീലിയൻ ഇതിഹാസമായ ബെബറ്റോ എന്നിവരെ കരിയർ ഗോളുകളുടെ കാര്യത്തിൽ ഹൾക്ക് മറികടന്നു കഴിഞ്ഞു.
ഇനി മറ്റു ചില താരങ്ങളെ കൂടി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഹൾക്ക് ഉള്ളത്. 5 ഗോളുകൾ കൂടി നേടിയാൽ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയെ ഹൾക്ക് മറികടക്കും. അതുപോലെതന്നെ 10 ഗോളുകൾ കൂടി നേടിയാൽ ഏറ്റുവിനെയും 12 ഗോളുകൾ കൂടി നേടിയാൽ അഗ്വേറോയേയും മറികടക്കാൻ ഹൾക്കിന് സാധിക്കും. ഇങ്ങനെ ഫുട്ബോൾ ലോകത്തെ പല ഇതിഹാസങ്ങൾക്കും ഒപ്പമാണ് ഹൾക്ക് ഗോളടിയുടെ കാര്യത്തിൽ സ്ഥാനം നേടിയിട്ടുള്ളത്. ഈ പ്രായത്തിലും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നു എന്നതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.