വീണ്ടും അട്ടിമറി,ബ്രസീലും പൊട്ടി!

ഖത്തർ വേൾഡ് കപ്പിൽ മറ്റൊരു അട്ടിമറി കൂടി സംഭവിച്ചിരിക്കുന്നു. ഒടുവിൽ വമ്പൻമാരായ ബ്രസീലിനും കാലിടറി. കാമറൂൺ ആണ് ബ്രസീലിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാമറോണിന്റെ വിജയം.

നിരവധി മാറ്റങ്ങളോടുകൂടിയാണ് ഈ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങിയിരുന്നത്. മത്സരത്തിൽ ബ്രസീൽ തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ ഗോളടിക്കാൻ മാത്രം ബ്രസീലിന് കഴിഞ്ഞില്ല.കാമറൂൺ ഗോൾകീപ്പർ മികച്ച പ്രകടനം നടത്തി.ബ്രൂണോ ഗുയ്മിറസ് ഉൾപ്പെടെയുള്ള താരങ്ങൾ അവസരങ്ങൾ തുലച്ചത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് വിൻസന്റ് അബൂബക്കറുടെ ഗോൾ വരുന്നത്. ഹെഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.ഈ ഗോളിന് ശേഷം ജഴ്സി ഊരി സെലിബ്രേഷൻ നടത്തിയതോടെ രണ്ടാം യെല്ലോ കാർഡ് കണ്ടുകൊണ്ട് അബൂബക്കർ പുറത്താക്കുകയും ചെയ്തു. ഏതായാലും ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് തലയുയർത്തി കൊണ്ടാണ് കാമറൂൺ മടങ്ങുന്നത്.

പരാജയപ്പെട്ടെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. സെർബിയയെ തോൽപ്പിച്ച സ്വിറ്റ്സർലാന്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ബ്രസീലും സൗത്ത് കൊറിയയും തമ്മിലാണ് പ്രീ ക്വാർട്ടർ മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *