വീണ്ടും അട്ടിമറി,ജപ്പാന്റെ ജർമ്മൻ വധം!
ഖത്തർ വേൾഡ് കപ്പിൽ ഒരു അട്ടിമറി സംഭവിച്ചിരിക്കുന്നു. യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനിയെ ഏഷ്യൻ ടീമായ ജപ്പാനാണ് തകർത്തെറിഞ്ഞത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ഇപ്പോൾ ജർമ്മനിയെ ഞെട്ടിച്ചിരിക്കുന്നത്.
മത്സരത്തിന്റെ 33ആം മിനുട്ടിൽ ഗുണ്ടോഗൻ പെനാൽറ്റിയിലൂടെ ജർമ്മനിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ തികച്ചും വ്യത്യസ്തമായ ഒരു ജപ്പാനെയാണ് കണ്ടത്. അത്ഭുത പ്രകടനമാണ് ജപ്പാൻ രണ്ടാം പകുതിയിൽ നടത്തിയത്.
𝐉𝐀𝐏𝐀𝐍 𝐁𝐄𝐀𝐓 𝐆𝐄𝐑𝐌𝐀𝐍𝐘 👏
— Football Daily (@footballdaily) November 23, 2022
The Japanese come from behind to beat heavyweights Germany in their opening World Cup match.
Incredible. 🤯#GERJAP #FIFAWorldCup pic.twitter.com/yUAMf2b7cc
പകരക്കാരായ ഇറങ്ങിയ താരങ്ങളാണ് ജപ്പാന് വിജയം നേടിക്കൊടുത്തത്.75ആം മിനുട്ടിൽ ഡോൺ,83ആം മിനുട്ടിൽ അസാനോ എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകൾ നേടിയത്.മികച്ച ഗോളുകൾ ആയിരുന്നു ഇവ. ഈ ഗോളുകൾ മടക്കാൻ ജർമ്മനിക്ക് കഴിയാതെ വന്നതോടെ അട്ടിമറി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം ഫുട്ബോൾ ലോകത്ത് അട്ടിമറി സംഭവിച്ചിരുന്നു.സൗദി അറേബ്യ ഇതേ സ്കോറിന് അർജന്റീന തോൽപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജർമ്മനിയും ഇപ്പോൾ തോറ്റിട്ടുള്ളത്.