വിസ്മയങ്ങൾ സൃഷ്ടിക്കുന്നു,വീണ്ടും ഗോൾ മഴ പെയ്യിച്ച് കരുത്തുകാട്ടി ജപ്പാൻ!
ഏഷ്യൻ കരുത്തരായ ജപ്പാൻ സമീപകാലത്തെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനമാണ് ജപ്പാൻ ഇപ്പോൾ നടത്തുന്നത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ജർമ്മനിയെയും സ്പെയിനിനേയും അവർ അട്ടിമറിച്ചിരുന്നു.
ആ മികവ് ഇപ്പോഴും അവർ തുടരുകയാണ്.കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ കാനഡയെ പരാജയപ്പെടുത്താൻ ജപ്പാന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജപ്പാൻ കാനഡയെ പരാജയപ്പെടുത്തിയത്. അവസാനമായി കളിച്ച 5 സൗഹൃദമത്സരങ്ങളിലും തകർപ്പൻ വിജയം നേടാൻ ഇപ്പോൾ ജപ്പാന് സാധിച്ചിട്ടുണ്ട്.
Japan 6-0 El Salvador
— B/R Football (@brfootball) October 13, 2023
Japan 4-1 Peru
Germany 1-4 Japan
Japan 4-2 Turkey
Japan 4-1 Canada
Japan have scored at least 𝗙𝗢𝗨𝗥 in their last five friendlies 💥 pic.twitter.com/cqlXkRwDvy
അതായത് അവസാനത്തെ അഞ്ച് സൗഹൃദം മത്സരങ്ങളിലും ചുരുങ്ങിയത് നാല് ഗോളുകൾ എങ്കിലും നേടാൻ ഇപ്പോൾ ഈ ഏഷ്യൻ കരുത്തർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 ഗോളുകളാണ് ജപ്പാൻ നേടിയിട്ടുള്ളത്. ആദ്യം എൽ സാൽവദോറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. അതിനുശേഷം പെറുവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജപ്പാൻ തോൽപ്പിച്ചിരുന്നത്.
പിന്നീട് കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അട്ടിമറിച്ചു.അതിനുശേഷം തുർക്കിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ തോൽപ്പിച്ചത്. ഇന്നലെ കാനഡയെയും ജപ്പാൻ പരാജയപ്പെടുത്തി. ഇങ്ങനെ മാസ്മരിക പ്രകടനം നടത്തിക്കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഇപ്പോൾ ജപ്പാന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഫിഫ റാങ്കിങ്ങിൽ 19 ആം സ്ഥാനത്താണ് ജപ്പാൻ ഉള്ളത്.