വിവാദത്തിന് വിരാമമാവുന്നില്ല,ബോൾ തന്റെ തലയിൽ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വയേ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസാണ് രണ്ട് ഗോളുകളും നേടിയിട്ടുള്ളത്.പോർച്ചുഗൽ ഇതുവഴി പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ ബ്രൂണോ നേടിയ ആദ്യ ഗോളിന്റെ കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്. അതായത് ബ്രൂണോ നൽകിയ ക്രോസ് റൊണാൾഡോ ഹെഡ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ തലയിൽ സ്പർശിച്ചിരുന്നില്ല. തുടർന്ന് വലയിൽ കയറിയ പന്ത് ബ്രൂണോ ഗോളായി രേഖപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ റൊണാൾഡോയുടെ പേരിലായിരുന്നുവെങ്കിലും പിന്നീട് ഫിഫ അത് തിരുത്തുകയായിരുന്നു.
Ronaldo confirmed to me that his head touched the ball. Even Bruno agrees. https://t.co/8HfWHjSj6D
— Piers Morgan (@piersmorgan) November 29, 2022
എന്നാൽ ഈ വിഷയത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനായ പിയേഴ്‌സ് മോർഗൻ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.അതായത് ബോൾ തന്റെ തലയിൽ കൊണ്ടിരുന്നു എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് നേരിട്ട് സ്ഥിരീകരിച്ചു എന്നാണ് പിയേഴ്സ് മോർഗൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്.ആ ഗോളിനുടമസ്ഥൻ ബ്രൂണോയാണ് എന്നുള്ള ട്വീറ്റിനെ എതിർക്കുകയായിരുന്നു പിയേഴ്സ് മോർഗൻ. അതായത് റൊണാൾഡോയുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തേണ്ട ഗോളാണത്.
ഏതായാലും ഫിഫ ഒഫീഷ്യലായി കൊണ്ട് ബ്രൂണോക്കാണ് നൽകിയിട്ടുള്ളത്.റൊണാൾഡോയുടെ വളരെ അടുത്ത സുഹൃത്തു കൂടിയാണ് പിയേഴ്സ് മോർഗൻ.ഈയിടെ വളരെ വിവാദമായ ആ ഇന്റർവ്യൂ റൊണാൾഡോ നൽകിയിരുന്നത് മോർഗനായിരുന്നു.