വിലക്ക്, നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാവും!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീൽ പെറുവിനെ പരാജയപ്പെടുത്തിയത്. ഈ രണ്ട് ഗോളുകളിലും സൂപ്പർ താരം നെയ്മർ ജൂനിയറുടെ പങ്കാളിത്തമുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു നെയ്മർ സ്വന്തം പേരിലാക്കിയിരുന്നത്.
എന്നാൽ ഈ മത്സരത്തിൽ ഒരു തിരിച്ചടി കൂടി ബ്രസീലിനും നെയ്മർക്കും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്തെന്നാൽ മത്സരത്തിന്റെ 90-ആം മിനുട്ടിൽ നെയ്മർ ജൂനിയർ യെല്ലോ കാർഡ് വഴങ്ങിയിരുന്നു. ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നെയ്മർ വഴങ്ങുന്ന രണ്ടാമത്തെ യെല്ലോ കാർഡാണിത്. കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിലും നെയ്മർക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു.
Neymar leva amarelo contra Peru e está suspenso para Brasil x Venezuela https://t.co/k1bjpWQmlc
— ge (@geglobo) September 10, 2021
ഇതോടെ അടുത്ത യോഗ്യത മത്സരം നെയ്മർക്ക് കളിക്കാൻ സാധിക്കില്ല. കോൺമെബോളിന്റെ നിയമപ്രകാരം നെയ്മർക്ക് സസ്‌പെൻഷൻ നേരിടേണ്ടി വരും.ഇതോടെ അടുത്ത മാസം എട്ടാം തിയ്യതി വെനിസ്വേലക്കെതിരെ നടക്കുന്ന മത്സരത്തിൽ നെയ്മറുടെ സേവനം ബ്രസീലിന് ലഭിച്ചേക്കില്ല.
മികച്ച ഫോമിലാണ് നെയ്മർ ബ്രസീലിൽ കളിച്ചു കൊണ്ടിരിക്കുന്നത്.113 മത്സരങ്ങൾ ബ്രസീലിനായി കളിച്ച താരം 69 ഗോളുകളും 50 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.അടുത്ത മത്സരത്തിലെ താരത്തിന്റെ അഭാവം ബ്രസീലിന് തിരിച്ചടി തന്നെയായിരിക്കും.