വിലക്ക്, ജീസസിന് ക്ലാസിക്ക് ഫൈനൽ നഷ്ടമാവും!
കോപ്പ അമേരിക്കയുടെ ഫൈനലിൽ ബ്രസീലും അർജന്റീനയും തമ്മിൽ കൊമ്പുകോർക്കാനൊരുങ്ങുകയാണ്. എന്നാൽ ഈ ഫൈനലിന് മുന്നേ തന്നെ ബ്രസീലിന് തിരിച്ചടിയേൽപ്പിക്കുന്ന ഒരു തീരുമാനമാണ് കോൺമെബോൾ കൈക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ഗബ്രിയേൽ ജീസസിന് കോൺമെബോൾ രണ്ട് മത്സരത്തിൽ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതോടെ ജീസസിന് ഫൈനൽ നഷ്ടമാവുമെന്നുറപ്പായി.
Gabriel Jesus what are you doing? 😳
— Goal (@goal) July 3, 2021
The Brazil forward was shown red for this challenge 🔴pic.twitter.com/p3nX9ERuU2
കഴിഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു ജീസസിന് റെഡ് കാർഡ് ലഭിച്ചത്. ചിലിക്കെതിരെയുള്ള മത്സരത്തിന്റെ 48-ആം മിനിറ്റിലായിരുന്നു ജീസസിന് റെഡ് ലഭിച്ചത്. എതിർ താരം മിനയെ അപകടകരമാം രീതിയിൽ ഫൗൾ ചെയ്തതിനാണ് റഫറി റെഡ് കാർഡ് വിധിച്ചത്. തുടർന്ന് ആ മത്സരം പത്ത് പേരുമായാണ് ബ്രസീൽ പൂർത്തിയാക്കിയത്.
കൂടാതെ ഇത് കാരണം സെമിയിൽ പെറുവിനെതിരെയുള്ള മത്സരവും കളിക്കാൻ ജീസസിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഫൈനലിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോൺമെബോൾ വിലക്ക് നീട്ടിയത്. ഇതോടെ താരത്തിന് ഫൈനലും നഷ്ടമാവുമെന്നുറപ്പാവുകയായിരുന്നു. താരത്തിന്റെ അഭാവത്തിൽ എവെർട്ടൻ സെബോളിഞ്ഞയായിരിക്കും ബ്രസീൽ ടീമിൽ ഇടം നേടുക.