വിരമിച്ചേക്കും, സൂചനകളുമായി സലാ!

കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഈജിപ്ത് പരാജയം രുചിച്ചിരുന്നു.സെനഗലിനോടാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് പരാജയപ്പെട്ടത്.ഇതോട് കൂടി ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ ഈജിപ്ത്തിന് കഴിയാതെ പോയിരുന്നു.സൂപ്പർ താരം മുഹമ്മദ് സലാ പെനാൽറ്റി പാഴാക്കിയത് ഈജിപ്ത്തിന് തിരിച്ചടിയായിരുന്നു.

കഴിഞ്ഞ ആഫ്ക്കോൺ ഫൈനലിലും ഈജിപ്ത് പരാജയം രുചിച്ചിരുന്നു. ഇപ്പോഴിതാ ദേശീയ ടീമിൽ നിന്നും താൻ വിരമിച്ചേക്കുമെന്നുള്ള സൂചനകളാണ് സലാ നൽകിയിരിക്കുന്നത്.ഇനി ദേശീയ ടീമിനൊപ്പം താൻ ഉണ്ടാവുമോ ഇല്ലയോ എന്നറിയില്ല എന്നാണ് സലാ പറഞ്ഞിട്ടുള്ളത്. മത്സരശേഷം ഡ്രസ്സിങ് റൂമിൽ തന്റെ സഹതാരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സലായുടെ വാക്കുകൾ ഇങ്ങനെയാണ്.

” സെക്കൻഡ് മത്സരത്തിന് മുന്നേ ഞാൻ താരങ്ങളോട് പറഞ്ഞിരുന്നു, നിങ്ങളോടൊപ്പം കളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ടെന്ന്.ഞാൻ കളിച്ച ഏറ്റവും മികച്ചവരിൽ പെട്ടവരാണ് അവർ.ഞാൻ ഇതിന് മുമ്പുള്ള ജനറേഷനോടൊപ്പം കളിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ ജനറേഷനിലും ഞാൻ ഹാപ്പിയാണ്. നിങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബഹുമതിയാണ്.ഇന്ന് എന്താണ് സംഭവിച്ചത് അത് ആരുടെയും തെറ്റ് കൊണ്ടല്ല, കാരണം ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്. നിങ്ങളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്, ഇതിൽ കൂടുതൽ ഒന്നും തന്നെ എനിക്ക് പറയാനില്ല. ഇനി ഞാൻ ദേശീയ ടീമിനൊപ്പം ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല ” ഇതാണ് സലാ പറഞ്ഞിട്ടുള്ളത്.

നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സലാ.239 മത്സരങ്ങളിൽ നിന്ന് 153 ഗോളുകളാണ് താരം ആകെ ലിവർപൂളിന് വേണ്ടി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *