വിരമിച്ചതിനുശേഷം വലിയ ക്ലബ്ബിൽ എത്തിയല്ലേ? ക്രിസ്റ്റ്യാനോ-ഷെസ്നി സംഭാഷണം പുറത്ത്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോളിഷ് ഗോൾകീപ്പറായ ഷെസ്നിയും യുവന്റസിൽ വെച്ച് കൊണ്ട് ഒരുമിച്ച് കളിച്ചവരാണ്. എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഷെസ്നി വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ ബാഴ്സ ഗോൾ കീപ്പറായ ടെർസ്റ്റീഗന് പരിക്കേറ്റതോടെ ബാഴ്സയുടെ ഓഫർ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇതോടെ ഷെസ്നി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ബാഴ്സയിലേക്ക് എത്തുകയായിരുന്നു.

പോളണ്ടും പോർച്ചുഗലും തമ്മിൽ നടന്ന മത്സരം വീക്ഷിക്കാൻ വേണ്ടി ഷെസ്നി കുടുംബസമേതം സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവിടെവച്ച് ഷെസ്നിയും അദ്ദേഹത്തിന്റെ മക്കളും റൊണാൾഡോയെ കണ്ടുമുട്ടിയിട്ടുണ്ട്.ഇരുവരും നടത്തിയ സംഭാഷണം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വിരമിച്ചതിനു ശേഷം വലിയ ക്ലബ്ബിൽ എത്തിയല്ലേ എന്നാണ് ക്രിസ്റ്റ്യാനോ ഈ ഗോൾകീപ്പറോട് പറഞ്ഞിട്ടുള്ളത്.രണ്ടുപേരുടെയും സംഭാഷണം ഇങ്ങനെയാണ്.

ഞാനിപ്പോൾ ബാഴ്സലോണക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നാണ് ഷെസ്നി റൊണാൾഡോയോട് പറഞ്ഞത്.

എനിക്കറിയാം എന്ന് റൊണാൾഡോ മറുപടി നൽകുന്നു.എന്റെ ഈ മകൻ നിങ്ങളുടെ ആരാധകനാണ്, പക്ഷേ ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല എന്ന് ചിരിച്ചുകൊണ്ട് ഷെസ്നി പറയുന്നുണ്ട്.

നീ ഹാപ്പി അല്ലെ?അവിശ്വസനീയം.. വിരമിച്ചതിനുശേഷം ഒരു വലിയ ക്ലബ്ബിൽ എത്തിയല്ലേ എന്നാണ് റൊണാൾഡോ പിന്നീട് ഷെസ്നിയോട് പറയുന്നത്. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.

മത്സരത്തിൽ പോളണ്ടിനെതിരെ ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിക്കുകയും ചെയ്തിരുന്നു. അതേസമയം ഷെസ്നി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ നടത്തിയിട്ടില്ല. അടുത്ത മത്സരത്തിൽ അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *