വിമർശകർക്ക്‌ നെയ്മറുടെ ബൂട്ടിൽ നിന്നും മറുപടി, പെറുവിനെയും കീഴടക്കി ബ്രസീൽ മുന്നേറുന്നു!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന്റെ വിജയകുതിപ്പ് തുടരുന്നു. ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ പെറുവിനെയാണ് ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ വിമർശകർക്ക് ബൂട്ട് കൊണ്ട് മറുപടി നൽകുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് നെയ്മർ സ്വന്തമാക്കിയത്. ശേഷിച്ച ഗോൾ എവെർട്ടൻ റിബയ്റോയുടെ വകയായിരുന്നു.ജയത്തോടെ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.

കഴിഞ്ഞ അർജന്റീനക്കെതിരെ ഇറങ്ങിയ അതേ ഇലവൻ തന്നെയാണ് പെറുവിനെതിരെയുൾ അണിനിരന്നത്. നെയ്മറും ഗാബിഗോളുമായിരുന്നു മുന്നേറ്റനിരയിൽ.15-ആം മിനുട്ടിൽ എവെർട്ടൻ റിബയ്റോയാണ് വല ചലിപ്പിച്ചത്. നെയ്മർ ജൂനിയർ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് റിബയ്റോ ഗോൾ നേടിയത്.പിന്നാലെ നാല്പതാം മിനുട്ടിൽ നെയ്മറും ഗോൾ കണ്ടെത്തി.എവെർട്ടൻ റിബയ്റോയുടെ ഷോട്ട് ഫലം കണ്ടില്ലെങ്കിലും റീബൗണ്ടിൽ നിന്ന് നെയ്മർ ജൂനിയർ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരായി ഡാനി ആൽവെസ്, കുഞ്ഞ,ഹൾക്ക്‌ എന്നിവർ കളത്തിലിറങ്ങിയിരുന്നു.എന്നാൽ പിന്നീട് ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരത്തിൽ രണ്ട് ഗോളിന്റെ ജയം ബ്രസീൽ കരസ്ഥമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *