വിന്റെജ് സുവാരസ്..ബൂട്ട് വലിച്ചെറിഞ്ഞ എതിരാളിക്ക് യെല്ലോ കാർഡ് വാങ്ങിച്ചുകൊടുത്ത് താരം!
ബ്രസീലിയൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ പ്രശസ്തരായ ഗ്രിമിയോക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ക്രുസയ്റോയെ ഗ്രിമിയോ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ലൂയിസ് സുവാരസ് തകർപ്പൻ പ്രകടനമാണ് നടത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.
എന്നാൽ ഈ മത്സരത്തിനിടയിൽ രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. ആദ്യ പകുതിയുടെ അവസാനത്തിൽ സുവാരസ് ഫൗളിന് ഇരയാവുകയായിരുന്നു.ഫൗൾ കൂടുതൽ ഗുരുതരമാണ് എന്ന സ്ഥാപിക്കാൻ വേണ്ടി താരം തന്ത്രപൂർവ്വം തന്റെ ബൂട്ട് അഴിക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ക്രുസയ്റോ താരം സുവാരസിന്റെ ബൂട്ട് കളത്തിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.ഇതോടെ സുവാരസ് നിയന്ത്രണം വിട്ടു പെരുമാറി.
This was vintage Suárez last night 😂😂😂pic.twitter.com/eZG2gX75Bj
— Neymoleque | Fan 🇧🇷 (@Neymoleque) August 28, 2023
അദ്ദേഹം റഫറിയെ ഉടൻതന്നെ സമീപിക്കുകയായിരുന്നു. റഫറിയോട് വാദിച്ചുകൊണ്ട് എതിർ താരത്തിന് ഒരു യെല്ലോ കാർഡ് വാങ്ങി കൊടുക്കാൻ സുവാരസിന് സാധിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.വിന്റെജ് സുവാരസ് എന്നാണ് ചിലർ ഇതിന്റെ ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുള്ളത്.സുവാരസ് ഒരല്പം ഓവറായി എന്ന അഭിപ്രായക്കാരുമുണ്ട്.ആരാധകരെല്ലാം ഇതിനെ രസകരമായ രീതിയിൽ തന്നെയാണ് ഉൾക്കൊണ്ടിട്ടുള്ളത്.
ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി സുവാരസ് ഗ്രിമിയോ വിട്ട് ഇന്റർ മയാമിയിൽ എത്തുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു.എന്നാൽ ഈ ബ്രസീലിയൻ ക്ലബ്ബ് അദ്ദേഹത്തെ പോകാൻ അനുവദിച്ചിരുന്നില്ല. ഇതോടുകൂടിയാണ് അദ്ദേഹം ഗ്രിമിയോയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. അടുത്ത ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സുവാരസ് മയാമിയിൽ എത്തും എന്നുള്ള റൂമറുകളും സജീവമാണ്.