വിനീഷ്യസും റാഫിഞ്ഞയും: ബ്രസീൽ പരിശീലകൻ പറയുന്നു!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഉറുഗ്വയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം നടക്കുക.ബ്രസീലിനെ സംബന്ധിച്ചിടത്തോളം മത്സരം ഒട്ടും എളുപ്പമാവില്ല. കാരണം തകർപ്പൻ ഫോമിൽ കളിക്കുന്ന ടീമാണ് ഉറുഗ്വ.
ബ്രസീലിയൻ സൂപ്പർ താരമായ റാഫിഞ്ഞ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. അതേസമയം വിനീഷ്യസ് റയൽ മാഡ്രിഡിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അതിനോട് ബ്രസീൽ ടീമിൽ നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ രണ്ടുപേരും ഒരുമിച്ച് ഫോമിലേക്ക് ഉയർന്നാൽ അത് ബ്രസീലിന് ഏറെ ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും. ഇതേക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. രണ്ടുപേർക്കും കംഫർട്ടബിളായ ഒരു ശൈലി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് താൻ ഉള്ളത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഡൊറിവാൽ പറഞ്ഞത് ഇപ്രകാരമാണ്.
” വ്യക്തിഗതമായി താരങ്ങൾ കൂടുതൽ വളരുകയാണെങ്കിൽ അത് ടീമിനും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. ടീമിന് കൃത്യമായ ഒരു ടാക്റ്റിക്കൽ സ്ട്രക്ച്ചർ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്.ഈ താരങ്ങളെ കൂടുതൽ കംഫർട്ടബിൾ ആക്കണം.കോപ അമേരിക്കയിൽ ഞങ്ങൾക്ക് അതിന് സാധിച്ചില്ല. പക്ഷേ കുറച്ചു ട്രെയിനിങ് സെഷനുകൾ കൊണ്ട് മാത്രം ഞങ്ങൾ ഏറെ മെച്ചപ്പെട്ടു ഇപ്പോൾ തന്നെ ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു.വിനിയും റാഫിഞ്ഞയും വ്യക്തിഗതമായി വളർന്നു കഴിഞ്ഞാൽ അത് ടീമിനും വളർച്ച നൽകുന്ന കാര്യമാണ് “ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പാഴാക്കിയിരുന്നു. അത് ബ്രസീലിന് തിരിച്ചടി ഏൽപ്പിക്കുകയും ചെയ്തിരുന്നു. നാളത്തെ മത്സരത്തിൽ പെനാൽറ്റി ലഭിച്ചു കഴിഞ്ഞാൽ റാഫിഞ്ഞ ആ പെനാൽറ്റി എടുക്കും എന്നുള്ള കാര്യം ബ്രസീലിന്റെ പരിശീലകൻ തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.