വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ UAEയും,മുൻ പോർച്ചുഗീസ് സൂപ്പർ താരത്തെ എത്തിച്ചു!

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഒരു ഫുട്ബോൾ വിപ്ലവം തന്നെ ഇപ്പോൾ നടക്കുകയാണ്.ആദ്യം ഖത്തറായിരുന്നു ഇതിന് തുടക്കം കുറിച്ചത്.സാവി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വ്യക്തികൾ ഖത്തറിൽ ചിലവഴിച്ചിരുന്നു. ഇപ്പോൾ സൗദി അറേബ്യയാണ് ഫുട്ബോൾ ലോകത്തെ ട്രെൻഡിങ്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെൻസിമയുമൊക്കെ ഇപ്പോൾ സൗദിയിലാണ് ഉള്ളത്.

തങ്ങളുടെ ഫുട്ബോൾ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മറ്റൊരു മിഡിൽ ഈസ്റ്റ് കൺട്രി ആയ UAE. അവരുടെ നാഷണൽ ടീമിന്റെ പരിശീലകനായി കൊണ്ട് ഇപ്പോൾ അവർ നിയമിച്ചിരിക്കുന്നത് പൗലോ ബെന്റോ എന്ന പരിശീലകനെയാണ്. മുമ്പ് പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർതാരമാണ് പൗലോ ബെന്റോ. മാത്രമല്ല 2010 മുതൽ 2014 വരെ പോർച്ചുഗൽ ദേശീയ ടീമിനെ പരിശീലിപ്പിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.

ഏറ്റവും ഒടുവിൽ സൗത്ത് കൊറിയയെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നത്. 2018 മുതൽ 2022 വരെയാണ് സൗത്ത് കൊറിയയുടെ പരിശീലകനായി കൊണ്ട് ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വരവ് UAE ക്ക് കൂടുതൽ ഊർജ്ജം നൽകുന്ന ഒരു കാര്യമായിരിക്കും. ഇദ്ദേഹത്തിന്റെ കീഴിൽ UAE കൂടുതൽ മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2026 വരെയുള്ള ഒരു കോൺട്രാക്ടിലാണ് ഇദ്ദേഹം ഒപ്പുവെക്കുക. ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഫാബ്രിസിയോ റൊമാനോ കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ ഫിഫ റാങ്കിങ്ങിൽ 72ആം സ്ഥാനത്താണ് UAE ഉള്ളത്.മോശം പ്രകടനമാണ് ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *