വിജയത്തിന് വേണ്ടി കഴിവതും ശ്രമിച്ചു,ഡി ബ്രൂയിൻ പറയുന്നു!
ഇന്നലെ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലി ബെൽജിയത്തെ കീഴടക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെൽജിയം പരാജയം രുചിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഈ മൂന്ന് ഗോളുകളും പിറന്നിരുന്നത്. പരിക്ക് ഭേദമായി കൊണ്ട് സൂപ്പർ താരം ഡി ബ്രൂയിൻ ബെൽജിയം ടീമിലേക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും മത്സരത്തിൽ വലിയ സ്വാധീനം ചെലുത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മത്സരത്തിൽ പരാജയപ്പെട്ട് യൂറോ കപ്പിൽ പുറത്തായതിലുള്ള നിരാശ പങ്കുവെച്ചിരിക്കുകയാണ് ഡി ബ്രൂയിൻ. ജയത്തിന് വേണ്ടി കഴിവതും ശ്രമിച്ചുവെന്നും പുറത്താവലുകൾ എപ്പോഴും നിരാശ നൽകുന്നതാണ് എന്നുമാണ് ഡി ബ്രൂയിന അറിയിച്ചിട്ടുള്ളത്. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
#Belgium playmaker Kevin de Bruyne said the Red Devils ‘tried everything to win’ against #Italy. ‘Getting eliminated is always a disappointment’. https://t.co/6ZCXgwevnC#EURO2020 #BEL #BELITA #ITA #Azzurri #DeBruyne
— footballitalia (@footballitalia) July 2, 2021
” മത്സരം വിജയിക്കാൻ വേണ്ടി കഴിവതും ഞങ്ങൾ ശ്രമിച്ചു എന്നാണ് ഞാൻ കരുതുന്നത്.അവർ മികച്ച ഗോളുകളാണ് നേടിയത്.പക്ഷേ ഞങ്ങൾ വഴങ്ങിയ ആദ്യത്തെ ഗോൾ ഞങ്ങളുടെ പിഴവിൽ കൂടിയാണ്.അവർക്കായിരുന്നു കൂടുതൽ പൊസെഷൻ ലഭിച്ചത്.ഞങ്ങൾക്ക് നല്ല രീതിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. അത് നാണക്കേടാണ്.പുറത്താവലുകൾ എപ്പോഴും നമുക്ക് നിരാശയാണ് സമ്മാനിക്കുക ” ഡിബ്രൂയിൻ പറഞ്ഞു. സെമി ഫൈനലിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളികൾ.