വാൻ ഡൈക്ക്,ഡി യോങ് എന്നിവരെ കൊണ്ടൊന്നും പറ്റൂല: വിമർശനവുമായി ഡച്ച് ഇതിഹാസം ഗുള്ളിറ്റ്.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് യുവേഫ നേഷൻസ് ലീഗ് യോഗ്യത മത്സരങ്ങളാണ് നെതർലാന്റ്സ് കളിച്ചിരുന്നത്. ക്രൊയേഷ്യ,ഇറ്റലി എന്നിവരായിരുന്നു എതിരാളികൾ. ആ രണ്ടു മത്സരത്തിലും നെതർലാന്റ്സ് പരാജയപ്പെടുകയായിരുന്നു.റൊണാൾഡ് കൂമാന് കീഴിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും നെതർലാന്റ്സ് പരാജയപ്പെട്ടിരുന്നു. നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് നെതർലാന്റ്സ് ഉള്ളത്.

നെതർലാന്റ്സിന്റെ സൂപ്പർ താരങ്ങളായ ഫ്രങ്കി ഡി യോങ്,വിർജിൽ വാൻ ഡൈക്ക് എന്നിവർക്കെതിരെ ഡച്ച് ഇതിഹാസമായ റൂഡ് ഗുള്ളിറ്റ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് ഈ രണ്ടു താരങ്ങൾക്കും ലീഡർഷിപ്പ് ക്വാളിറ്റി ഇല്ലെന്നും അതും ഈ തോൽവികൾക്ക് കാരണമാകുന്നു എന്നുമാണ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഡി യോങിനും വാൻ ഡൈക്കിനും ലീഡർഷിപ്പ് ക്വാളിറ്റി ഇല്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവരുടെ പക്കലിൽ ഇല്ലാത്ത കാര്യങ്ങളാണ് ഞാനിപ്പോൾ ആവശ്യപ്പെടുന്നത്.അവർ അവരുടെ പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. ലീഡർമാർ ഇല്ലാതെ പ്രവർത്തിക്കുക എന്നത് പരിശീലകരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.വാൻ ഡൈക്കും ഡി യോങ്ങുമാണ് ഇവിടെ ലീഡർമാരാവേണ്ടത്. പക്ഷേ അവർക്ക് അതിനുള്ള ക്വാളിറ്റി ഇല്ല ” ഇതാണ് റൂഡ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്ന നെതർലാന്റ്സ് അർജന്റീനയുടെ പരാജയപ്പെട്ടു കൊണ്ടായിരുന്നു പുറത്തായിരുന്നത്. പക്ഷേ വേൾഡ് കപ്പിന് ശേഷം അവരുടെ പ്രകടനം മങ്ങുകയായിരുന്നു. അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ ഗ്രീസ്, അയർലൻഡ് എന്നിവർക്കെതിരെയാണ് നെതർലാന്റ്സ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *