വളർന്നുവരുന്നവർക്ക് മാതൃക, നിങ്ങളോടൊപ്പം കളിക്കാൻ കഴിയാത്തതിൽ ദുഃഖം :CR7നെ പ്രശംസിച്ച് മർച്ചീസിയോ

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് തന്റെ 39ആം ജന്മദിനം ആഘോഷിച്ചത്. താരത്തിനൊപ്പം ഉണ്ടായിരുന്ന പല താരങ്ങളും ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഇന്നും റൊണാൾഡോ സജീവമായി കൊണ്ട് തുടരുകയാണ്.സൗദി അറേബ്യയിൽ മാസ്മരിക പ്രകടനമാണ് റൊണാൾഡോ പുറത്തെടുക്കുന്നത്. അതിന്റെ പ്രധാന കാരണം താരത്തിന്റെ ഹാർഡ് വർക്ക് തന്നെയാണ്.

ജന്മദിനാശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. മുൻ യുവന്റസ് താരമായിരുന്നു മർച്ചിസിയോ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോ എല്ലാവർക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട് എന്നുമാണ് മർച്ചിസിയോ കുറിച്ചിട്ടുള്ളത്.താരത്തിന്റെ കമന്റ് ഇങ്ങനെയാണ്.

” ഒരുപാട് യുവ താരങ്ങൾക്ക് നിങ്ങൾ ഒരു മാതൃകയാണ്. എല്ലാദിവസവും നിങ്ങൾ ഹാർഡ് വർക്ക് ചെയ്യുന്നു, നിങ്ങളുടെ ഡെഡിക്കേഷനും സാക്രിഫൈസും എടുത്തു പറയേണ്ടതാണ്.നിങ്ങൾക്ക് ഞാൻ ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയാത്തതിൽ എനിക്ക് ഒരുപാട് ദുഃഖമുണ്ട് “ഇതാണ് മർച്ചിസിയോ തന്റെ കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

2018ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിൽ എത്തിയത്.എന്നാൽ ഇതേ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയാണ് മർച്ചിസിയോ യുവന്റസ് വിട്ടു കൊണ്ട് സെനിത്തിലേക്ക് പോയത്.2009 മുതൽ 2017 വരെ ഇറ്റലിയുടെ ദേശീയ ടീമിന് വേണ്ടി 55 മത്സരങ്ങൾ കളിച്ച താരം കൂടിയാണ് മർചിസിയോ.

Leave a Reply

Your email address will not be published. Required fields are marked *