വലിയ മാറ്റങ്ങൾ,വേൾഡ് കപ്പിന് മുന്നേ ഫുട്ബോൾ നിയമങ്ങളിൽ ഭേദഗതി വരുത്തി IFAB!

വരുന്ന ഖത്തർ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.അതിന് മുന്നോടിയായുള്ള ഫുട്ബോൾ ലോകത്തെ ഒരുക്കങ്ങളെല്ലാം തന്നെ അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്.

ഏതായാലും ഈ വരുന്ന പുതിയ സീസണിന് മുന്നേ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അഥവാ IFAB ഫുട്ബോളിന്റെ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഫുട്ബോളിന്റെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയാണ് ഇവർ. കഴിഞ്ഞ രണ്ടു വർഷത്തോളം ഫുട്ബോൾ ലോകത്ത് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ചില മാറ്റങ്ങളാണ് ഇവർ സ്ഥിരപ്പെടുത്തിയിട്ടുള്ളത്.

അതായത് ഇതുവരെ 23 താരങ്ങളെ മാത്രമേ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ.ഇത് 26 ആയി ഉയർത്തിയിട്ടുണ്ട്. അതായത് 11 താരങ്ങൾ കളത്തിലും 15 താരങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലും ഇനി മുതൽ ഉണ്ടാവും.

മാത്രമല്ല ഒരു മത്സരത്തിൽ ഒരു ടീമിനെ വരുത്താവുന്ന സബ്സ്റ്റിറ്റ്യൂഷന്റെ എണ്ണം ഇതുവരെ 3 ആയിരുന്നു. ഇപ്പോൾ അത് അഞ്ചായി ഉയർത്തിയിട്ടുണ്ട്. ഈ രണ്ട് മാറ്റങ്ങളാണ് ഇപ്പോൾ IFAB വരുത്തിയിട്ടുള്ളത്. അടുത്ത ജൂലൈ ഒന്നു മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വരും.

ഏതായാലും ടീമുകൾക്ക് കൂടുതൽ ഗുണകരമാകുന്ന നിയമങ്ങളാണ് ഇവ. വരുന്ന ഖത്തർ വേൾഡ് കപ്പിലും ഈ നിയമങ്ങൾ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *