ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ ഇല്ലാതെ ഖത്തർ വേൾഡ് കപ്പ്.
പരിക്ക് ഖത്തർ വേൾഡ് കപ്പിന് വലിയ ഒരു ഭീഷണിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സൂപ്പർ താരങ്ങൾ പരിക്കു മൂലം പുറത്തായി കഴിഞ്ഞു. ഏറ്റവും പുതുതായി കൊണ്ട് ഇപ്പോൾ വേൾഡ് കപ്പിന് നഷ്ടമായിരിക്കുന്നത് സൂപ്പർ താരം കരീം ബെൻസിമയേയാണ്.
പരിക്കു മൂലമാണ് ബെൻസിമ വേൾഡ് കപ്പിൽ നിന്ന് പുറത്തായിരിക്കുന്നത്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് നിലവിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള താരമാണ് ബെൻസിമ.ദീർഘകാലത്തിന് ശേഷമാണ് ഇപ്പോൾ ബാലൺഡി’ഓർ ജേതാവ് ഇല്ലാതെ ഒരു വേൾഡ് കപ്പ് അരങ്ങേറാൻ പോകുന്നത്.
Karim Benzema will miss the World Cup after picking up a thigh injury in training, per multiple sources 💔 pic.twitter.com/3E2NpRQM7A
— B/R Football (@brfootball) November 19, 2022
മാത്രമല്ല ബാലൺഡി’ഓർ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന സാഡിയോ മാനെയും ഈ വേൾഡ് കപ്പിന് ഇല്ല.പരിക്ക് മൂലമാണ് അദ്ദേഹത്തിന് ഈ വേൾഡ് കപ്പ് നഷ്ടമായിരിക്കുന്നത്.സെനഗലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് താരത്തിന്റെ പരിക്ക് ഏൽപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ ഈ ഖത്തർ വേൾഡ് കപ്പ് അരങ്ങേറുന്നത്.
ബാലൺഡി’ഓർ പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള മറ്റു രണ്ടു താരങ്ങൾക്കും വേൾഡ് കപ്പ് നഷ്ടമായിട്ടുണ്ട്. സൂപ്പർ താരം മുഹമ്മദ് സലാ,എർലിംഗ് ഹാലണ്ട് എന്നിവരും വേൾഡ് കപ്പിന്റെ നഷ്ടങ്ങളാണ്. പക്ഷേ ഇവർക്ക് തിരിച്ചടിയായിരിക്കുന്നത് തങ്ങളുടെ രാജ്യത്തിന് വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിയാതെ പോയതാണ്. ഏതായാലും ബാലൺഡി’ഓർ പട്ടികയിലെ ആദ്യ പത്ത് പേരിൽ നാലുപേരും ഇത്തവണത്തെ വേൾഡ് കപ്പിൽ പങ്കെടുക്കുന്നില്ല.