ലോകത്തിലെ ഏറ്റവും മികച്ച താരമാവുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം :എസ്റ്റവായോ വില്യൻ!

സമീപകാലത്ത് ഗംഭീര പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ യുവ പ്രതിഭയാണ് എസ്റ്റവായോ വില്യൻ. ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസൺ മുതൽ എസ്റ്റവായോ ചെൽസിക്ക് വേണ്ടിയാണ് കളിക്കുക.

ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി കൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം എന്താണ് എന്നുള്ളത് വില്യൻ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുക എന്നുള്ളതാണ് തന്റെ സ്വപ്നം എന്നാണ് വില്യൻ പറഞ്ഞിട്ടുള്ളത്. പ്ലാകറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്റ്റവായോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ഏറ്റവും വലിയ സ്വപ്നം ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുക എന്നുള്ളതാണ്. അതാണ് എന്റെ സ്വപ്നം.ഒരു ദിവസം ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് ഞാൻ ഉണ്ടാകും. പക്ഷേ അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ അത് ഞാൻ നേടിയെടുക്കും എന്നൊന്നും ഞാൻ ഉറപ്പു നൽകുന്നില്ല. ഇതൊക്കെ നാച്ചുറലായി സംഭവിക്കേണ്ട കാര്യങ്ങളാണ് ” ഇതാണ് വില്യൻ പറഞ്ഞിട്ടുള്ളത്.

ഇത്തവണത്തെ ബ്രസീലിയൻ ലീഗിൽ 23 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഒൻപത് ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.റൈറ്റ് വിങ്ങ് ഫോർവേഡ് ആയി കൊണ്ടാണ് ഈ താരം കളിക്കുന്നത്. ഇത്തവണത്തെ ബ്രസീൽ സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *