ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിഫൻഡർമാരിലൊരാളാണ് മാർക്കിഞ്ഞോസ് : സിൽവ!
പിഎസ്ജിയുടെ പ്രതിരോധനിരയിൽ ദീർഘകാലം നിലകൊണ്ട ബ്രസീലിയൻ കൂട്ടുകെട്ടായിരുന്നു മാർക്കിഞ്ഞോസ്-സിൽവ സഖ്യം. ഒടുവിൽ കഴിഞ്ഞ സീസണിലായിരുന്നു സിൽവ പിഎസ്ജി വിട്ട് ചെൽസിയിലെത്തിയത്. നിലവിൽ ഇരുവരും കോപ്പ അമേരിക്കയിൽ ബ്രസീലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സഹതാരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് തിയാഗോ സിൽവ. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിഫൻഡർമാരിൽ ഒരാളാണ് മാർക്കിഞ്ഞോസെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവനാണെങ്കിലും തനിക്കൊരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു എന്നുമാണ് താരത്തെ കുറിച്ച് സിൽവ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിൽവ.
Thiago Silva vê Marquinhos entre os três melhores zagueiros do mundo e projeta carreira até os 40 https://t.co/G5cGMjziYY
— ge (@geglobo) June 30, 2021
” മാർക്കിഞ്ഞോസിനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല.ഞാൻ അദ്ദേഹത്തോടൊപ്പം ഏഴ് വർഷം കളിച്ചു. എന്നേക്കാൾ പ്രായം കുറഞ്ഞവനാണെങ്കിലും അദ്ദേഹം ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.വളരെയധികം ഇന്റലിജന്റ് ആയ വ്യക്തിയാണ് അദ്ദേഹം.ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിഫൻഡർമാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.അദ്ദേഹം ഫിഫ സെലക്ഷൻ അർഹിക്കുന്നുണ്ട്.അത് ഈ വർഷം ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം നിങ്ങളുടെയൊപ്പം ഉണ്ടെങ്കിൽ തന്നെ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാൻ സാധിച്ചേക്കും.അദ്ദേഹം എന്റെ പിൻഗാമിയാണ് എന്നൊന്നും ഞാൻ കരുതുന്നില്ല.അദ്ദേഹം മാർക്കിഞ്ഞോസാണ്. അദ്ദേഹത്തിന് ലഭിച്ചതെല്ലാം അദ്ദേഹം നേടിയെടുത്തതും അർഹിച്ചതുമാണ്.പലരും ഉയരമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിമർശിച്ചിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ചടുലമായ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുള്ള വ്യക്തിയാണ് മാർക്കിഞ്ഞോസ്. ഒരുപാട് പേർക്ക് മാതൃകയാണ് അദ്ദേഹം ” സിൽവ പറഞ്ഞു.