റോബിഞ്ഞോയെ ബ്രസീലിൽ അറസ്റ്റ് ചെയ്തു, താരം ചെയ്തത് പൊറുക്കാനാവാത്ത കുറ്റമെന്ന് പ്രസിഡന്റ്!

ബ്രസീലിയൻ ഇതിഹാസമായ റോബിഞ്ഞോ 2013 ഒരു അൽബേനിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇറ്റലിയിൽ വെച്ച് കൊണ്ടായിരുന്നു റോബിഞ്ഞോ ഈ കുറ്റകൃത്യം ചെയ്തിരുന്നത്. ഈ കേസിൽ റോബിഞ്ഞോ കുറ്റക്കാരനാണ് എന്ന് 2022ൽ ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. 9 വർഷത്തെ തടവ് ശിക്ഷ അദ്ദേഹത്തിന് വിധിക്കുകയായിരുന്നു. കൂടാതെ 60000 യൂറോ പിഴയും ചുമത്തി. എന്നാൽ കൈമാറൽ കരാർ ഇല്ലാത്തതിനാൽ റോബിഞ്ഞോ ബ്രസീലിലേക്ക് കടന്നു കളയുകയായിരുന്നു.

എന്നാൽ പിന്നീട് അന്താരാഷ്ട്ര അറസ്റ്റ് താരത്തിനെതിരെ പുറപ്പെടുവിച്ചു. ഇതോടെ ബ്രസീലിയൻ ഗവൺമെന്റ് റോബിഞ്ഞോയെ ബ്രസീലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. താരത്തെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ചുകൊണ്ട് ബ്രസീലിയൻ പ്രസിഡന്റ് ലുല രംഗത്ത് വന്നിട്ടുണ്ട്. പൊറുക്കാനാവാത്ത കുറ്റം ചെയ്ത റോബിഞ്ഞോ നിർബന്ധമായും ശിക്ഷ അനുഭവിച്ചിരിക്കണം എന്നാണ് ലുല പറഞ്ഞിട്ടുള്ളത്.SBTക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” റേപ്പ് ചെയ്ത എല്ലാ കുറ്റവാളികളും നിർബന്ധമായും ശിക്ഷ അനുഭവിച്ചിരിക്കണം.സെക്സ് എന്നുള്ളത് ഒരാളുടെ സമ്മതപ്രകാരം നടക്കേണ്ട ഒന്നല്ല. രണ്ടുപേരുടെയും സമ്മതം വേണം.റോബിഞ്ഞോ താൻ ചെയ്ത കുറ്റകൃത്യത്തെ മദ്യത്തിന്റെ പുറത്താണ് എന്ന് പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയാണ് ചെയ്തത്. വളരെ നാണക്കേട് ഉണ്ടാക്കിയ കാര്യമാണത്. ഒരിക്കലും പൊറുക്കാനാവാത്ത ഒരു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.അതിനുള്ള ശിക്ഷ തീർച്ചയായും അദ്ദേഹം അനുഭവിച്ചിരിക്കണം. ഇറ്റലിയിൽ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കുറ്റകൃത്യം തെളിഞ്ഞതാണ്. ബ്രസീലിൽ ഉടൻതന്നെ അദ്ദേഹത്തിന്റെ വിചാരണ ആരംഭിക്കും ” ഇതാണ് ബ്രസീൽ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

വരുന്ന ഇരുപതാം തീയതി മുതൽ ബ്രസീലിൽ വച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിചാരണ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി,Ac മിലാൻ തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റോബിഞ്ഞോ.ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി നൂറ് മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്. വളരെയധികം പ്രതിഭയുണ്ടായിരുന്ന ഈ താരം ആ പ്രതിഭയോട് നീതിപുലർത്താനാകാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *