റോബിഞ്ഞോയെ ബ്രസീലിയൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു!
ബ്രസീലിയൻ ഇതിഹാസമായ റോബിഞ്ഞോ 2013 ഒരു അൽബേനിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇറ്റലിയിൽ വെച്ച് കൊണ്ടായിരുന്നു റോബിഞ്ഞോ ഈ കുറ്റകൃത്യം ചെയ്തിരുന്നത്. ഈ കേസിൽ റോബിഞ്ഞോ കുറ്റക്കാരനാണ് എന്ന് 2022ൽ ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. 9 വർഷത്തെ തടവ് ശിക്ഷ അദ്ദേഹത്തിന് വിധിക്കുകയായിരുന്നു. കൂടാതെ 60000 യൂറോ പിഴയും ചുമത്തി. എന്നാൽ കൈമാറൽ കരാർ ഇല്ലാത്തതിനാൽ റോബിഞ്ഞോ ബ്രസീലിലേക്ക് കടന്നു കളയുകയായിരുന്നു.
എന്നാൽ പിന്നീട് അന്താരാഷ്ട്ര അറസ്റ്റ് താരത്തിനെതിരെ പുറപ്പെടുവിച്ചു. ഇതോടെ ബ്രസീലിയൻ ഗവൺമെന്റിന് റോബിഞ്ഞോയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ലഭിക്കുകയായിരുന്നു.ഇപ്പോൾ ഈ ഇതിഹാസത്തെ ബ്രസീലിയൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സാന്റോസിൽ വെച്ചു കൊണ്ടാണ് റോബിഞ്ഞോ അറസ്റ്റ് ചെയ്തിട്ടുള്ളത്.ബ്രസീലിയൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
Robinho é preso em Santos pela PF e vai cumprir pena de 9 anos por estupro
— UOL Esporte (@UOLEsporte) March 21, 2024
👉https://t.co/pwwUMeJ8uOhttps://t.co/J7KIFR8tsS
താരത്തിന്റെ വീട്ടിൽ വെച്ച് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇറ്റാലിയൻ ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി ബ്രസീൽ കൈകൊണ്ടിട്ടുള്ളത്. ഇനി 9 വർഷത്തെ തടവ് ശിക്ഷ അദ്ദേഹം ബ്രസീലിൽ വച്ചുകൊണ്ട് അനുഭവിച്ചേക്കും.ഇദ്ദേഹത്തെ ഇറ്റലിക്ക് കൈമാറുമോ എന്നുള്ളത് വ്യക്തമല്ല. ബ്രസീലിലെ മന്ത്രിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തിക്കൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
13 മന്ത്രിമാരിൽ 11 പേരും റോബിഞ്ഞോയുടെ അറസ്റ്റിനെ അനുകൂലിക്കുകയായിരുന്നു. രണ്ടുപേർ മാത്രമാണ് എതിർത്തുകൊണ്ട് വോട്ട് ചെയ്തത്.തുടർന്ന് ബ്രസീലിയൻ ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. നേരത്തെ തന്നെ ബ്രസീലിയൻ പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു.റോബിഞ്ഞോ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത ഒരു കുറ്റമാണെന്നും അദ്ദേഹം നിർബന്ധമായും തടവ ശിക്ഷ അനുഭവിക്കണം എന്നുമായിരുന്നു ബ്രസീൽ പ്രസിഡന്റ് ലുല പറഞ്ഞിരുന്നത്.