റോഡ്രിഗോയെ മുൻ നിർത്തി പുതിയ പ്ലാൻ,ഇന്നലെ ട്രൈനിംഗിൽ സംഭവിച്ചത്!

വരുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോ യാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക.മൊറോക്കോയിൽ വച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പരിശീലകൻ റാമോൺ മെനസസിന്റെ കീഴിൽ പുരോഗമിക്കുകയാണ്.

ഈ പരിശീലനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗ്ലോബോ പുറത്തു വിട്ടിട്ടുണ്ട്. റയൽ മാഡ്രിഡ് സൂപ്പർ താരമായ റോഡ്രിഗോ മുൻനിർത്തി കൊണ്ടാണ് ഇന്നലെ പ്രധാനമായും പരിശീലനം നടത്തിയിട്ടുള്ളത്. അതായത് ആന്റണിയെ പുറത്തിരുത്തി കൊണ്ട് വലത് വിങ്ങിൽ റോഡ്രിഗോയെ കളിപ്പിക്കുകയായിരുന്നു. സെന്റർ ഫോർവേഡ് ആയിക്കൊണ്ട് ആ സമയത്ത് വിറ്റൊർ റോക്യുവും ലെഫ്റ്റ് വിങ്ങിൽ വിനീഷ്യസ് ജൂനിയറുമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് റോക്യുവിനെ പിൻവലിച്ചുകൊണ്ട് ആന്റണിയെ പരിശീലകൻ കളത്തിലേക്ക് ഇറക്കുകയായിരുന്നു.

ആ സമയത്ത് റോഡ്രിഗോ സെന്റർ ഫോർവേഡ് റോളിലേക്ക് മാറുകയും ആന്റണി വലത് വിങ്ങിൽ കളിക്കുകയും ചെയ്തു. ചുരുക്കത്തിൽ റോഡ്രിഗോക്ക് മുന്നേറ്റ നിരയിൽ കൂടുതൽ പ്രാധാന്യം വഹിക്കാൻ ഉണ്ടാവും. അതേസമയം വയറ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഇന്നലത്തെ പരിശീലനത്തിൽ ഗോൾ കീപ്പറായ എഡേഴ്സൺ പങ്കെടുത്തിട്ടില്ല.ഏതായാലും നിലവിലെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

Weverton, Emerson Royal, Militão, Ibañez and Alex Telles; Casemiro, Andrey Santos and Lucas Paquetá; Rodrygo, Vitor Roque and Vini Junior

വരുന്ന ദിവസങ്ങളിലെ പരിശീലനങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട് ഈ സാധ്യത ഇലവനിൽ മാറ്റം വരാൻ സാധ്യതയുണ്ട്.ഏതായാലും യുവ താരങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു സ്റ്റാർട്ടിങ് ഇലവൻ തന്നെയായിരിക്കും പരിശീലകൻ മൊറോക്കോക്കെതിരെ ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *