റോക്യുവിന്റെ സ്ഥാനം നേടിയെടുത്ത് റോണി, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ മൊറോക്കെയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മൊറോക്കോയിലെ ഇബ്നു ബത്തൂത്ത സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. താൽക്കാലിക പരിശീലകനായ റാമോൻ മെനസസിന്റെ കീഴിലാണ് ബ്രസീൽ ഈ മത്സരത്തിനു വേണ്ടി ഇപ്പോൾ ഒരുങ്ങുന്നത്.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയാവും എന്നുള്ളത് ഇന്നലത്തെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്താൻ ബ്രസീലിന്റെ പരിശീലകൻ തയ്യാറായില്ല.അതേസമയം പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഏറ്റവും പുതിയ സാധ്യത ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
ഇതുവരെ സാധ്യത ഇലവനിൽ ഇടം നേടിയിരുന്നത് യുവ താരമായ വിറ്റൊർ റോക്യു ആയിരുന്നു.എന്നാൽ ഇന്നലത്തെ പരിശീലനത്തിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിട്ടുണ്ട്. മറിച്ച് മറ്റൊരു യുവ താരമായ റോണിയാണ് ഈ സ്ഥാനം നേടിയെടുത്തിട്ടുള്ളത്.റോക്യു സെന്റർ ഫോർവേഡ് ആയിരുന്നുവെങ്കിൽ റോണി വലത് വിങ്ങിലാണ് കളിക്കുക. അതേസമയം സൂപ്പർ താരമായ റോഡ്രിഗോ സെന്റർ ഫോർവേഡ് ആയി കൊണ്ട് ഈ മത്സരത്തിൽ ഇറങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Daroseumelhordentrodecampo ou guerreiro?
— CBF Futebol (@CBF_Futebol) March 25, 2023
Como que você se descreve em uma só palavra, Rony?😂😂😂
🎥: Leandro Lopes e Lesley Ribeiro/CBF TV pic.twitter.com/1nRHhz5fQN
Ederson (Weverton), Emerson Royal, Éder Militão, Ibañez and Alex Telles; Casemiro, Andrey Santos and Lucas Paquetá; Rony, Vini Junior and Rodrygo.
യുവതാരങ്ങളാൽ സമ്പന്നമായ ഒരു സ്റ്റാർട്ടിങ് ഇലവനുമായായിരിക്കും നാളെ മൊറോക്കോക്കെതിരെ ബ്രസീൽ ഇറങ്ങുക.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയവരാണ് മൊറോക്കോ. അതുകൊണ്ടുതന്നെ കടുത്ത വെല്ലുവിളി ബ്രസീൽ ഇവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കണം.