റൊണാൾഡോ ക്ലബ് വിറ്റു

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ നിലവിൽ രണ്ട് ക്ലബ്ബുകളുടെ ഉടമസ്ഥനാണ്. ബ്രസീലിയൻ ക്ലബ്ബായ ക്രുസെയ്റോ, സ്പാനിഷ് ക്ലബ് ആയ റയൽ വല്ലഡോലിഡ് എന്നിവരുടെ ഉടമസ്ഥനാണ് ഇദ്ദേഹം. 2018ലായിരുന്നു ഇദ്ദേഹം ഈ സ്പാനിഷ് ക്ലബ്ബിനെ ഏറ്റെടുത്തത്. പിന്നീട് 2021 ലാണ് ബ്രസീലിയൻ ക്ലബായ ക്രുസെയ്റോയെ ഇദ്ദേഹം ഏറ്റെടുത്തത്. ക്ലബ്ബ് കടക്കെണിയിൽ മുങ്ങിയപ്പോൾ ക്ലബ്ബിനെ സഹായിക്കാൻ വേണ്ടി റൊണാൾഡോ ഓഹരി വാങ്ങുകയായിരുന്നു.

എന്നാൽ കാര്യങ്ങൾ ഇപ്പോൾ നല്ല രൂപത്തിൽ അല്ല മുന്നോട്ടുപോകുന്നത്. എന്തെന്നാൽ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ റൊണാൾഡോക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. ഈ രണ്ട് ക്ലബ്ബുകളുടെ ആരാധകരും റൊണാൾഡോക്കെതിരെ തിരിഞ്ഞിട്ടുണ്ട്.ക്ലബ്ബ് പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുന്നില്ല,കൂടാതെ നല്ല രീതിയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നില്ല എന്നീ കാരണങ്ങൾ കൊണ്ടാണ് ആരാധകർ ഈ ബ്രസീലിയൻ ഇതിഹാസത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്.ക്രുസയ്റോ ആരാധകരാണ് പ്രധാനമായും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബിന്റെ വില്പന നടത്തിയിട്ടുണ്ട്.78 മില്യൺ ഡോളറിനായിരുന്നു റൊണാൾഡോ ക്ലബ്ബ് വാങ്ങിയിരുന്നത്.അത് അദ്ദേഹം വിറ്റു കഴിഞ്ഞു എന്നാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.117 മില്യൺ ഡോളറിനാണ് ക്ലബ്ബ് ഇപ്പോൾ മറ്റൊരാൾക്ക് റൊണാൾഡോ കൈമാറിയിട്ടുള്ളത്. വിൽക്കാൻ തീരുമാനിച്ച വിവരം റൊണാൾഡോ തന്നെ പ്രസ് കോൺഫറൻസിലൂടെ അറിയിച്ചിരുന്നു.

മാത്രമല്ല സ്പാനിഷ് ക്ലബ്ബായ റയൽ വല്ലഡോലിഡിനേയും അദ്ദേഹം വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.അധികം വൈകാതെ തന്നെ അതിന്റെ വിൽപ്പനയും നടക്കും. 51% ഓഹരിയാണ് റൊണാൾഡോ ഈ സ്പാനിഷ് ക്ലബ്ബിന്റേത് സ്വന്തമാക്കിയിരുന്നത്. നിലവിൽ ലാലിഗ ടുവിലാണ് ക്ലബ്ബ് കളിക്കുന്നത്.സെക്കൻഡ് ഡിവിഷനിൽ രണ്ടാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്.അതേസമയം ക്രുസെയ്റോ ബ്രസീലിലെ ഫസ്റ്റ് ഡിവിഷനിലാണ് കളിക്കുന്നത്.എന്നാൽ ടീമിന്റെ പ്രകടനത്തിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല

Leave a Reply

Your email address will not be published. Required fields are marked *