റെഡ് കാർഡ് നൽകിയതിന് റഫറിയെ തല്ലിക്കൊന്നു,ഞെട്ടൽ!

ഫുട്ബോൾ ലോകത്ത് നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.റെഡ് കാർഡ് നൽകിയതിന് റഫറിയെ തല്ലിക്കൊന്ന ദുരന്തവാർത്തയാണ് ഫുട്ബോൾ ലോകത്ത് നിന്നും നമുക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നത്. സെൻട്രൽ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിലാണ് ഈയൊരു സംഭവ വികാസം അരങ്ങേറിയിരിക്കുന്നത്.

സാൽവദോറിൽ അമേച്ചർ മത്സരങ്ങളിൽ 20 വർഷത്തോളം റഫറിയായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് ഹോസെ അർനോൾഡോ അമേയ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു ടീമിലെ താരത്തിന് ഇദ്ദേഹം റെഡ് കാർഡ് നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ടീമംഗങ്ങളും അതുപോലെതന്നെ ആരാധകരും ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി ആന്തരിക പരിക്കുകൾ അദ്ദേഹത്തിന് ഏൽക്കുകയായിരുന്നു. തുടർന്ന് സകാമിൽ ഹോസ്പിറ്റലിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.63 വയസ്സായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.

ടോളുക സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ ആക്രമണ സംഭവം അരങ്ങേറിയത്.റഫറി കൊല്ലപ്പെട്ട സംഭവം സാൽവദോർ സോക്കർ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ അവർ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ ആക്രമണത്തിൽ പങ്കെടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സാൽവദോറിൽ സ്ഥിതി ചെയ്യുന്ന ഒരു തീവ്ര ഗ്രൂപ്പുമായി ബന്ധപ്പെട്ട വ്യക്തിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണ് റഫറിക്കെതിരെ ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. ഏതായാലും ഈയൊരു വാർത്ത ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *