റെക്കോർഡ് കുറിച്ച് ഡീപേ, ഗോളിലാറാടി നെതർലാന്റ്സ്!
ഇന്നലെ നടന്ന യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ നെതർലാന്റ്സിന് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്ക് ജിബ്രാൾട്ടറിനെയാണ് അവർ പരാജയപ്പെടുത്തിയത്.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ ബാഴ്‌സ സൂപ്പർ താരം മെംഫിസ് ഡീപേയാണ് നെതർലാന്റ്സിന് ഇത്തരത്തിലുള്ള ഒരു മിന്നുന്ന വിജയം സമ്മാനിച്ചത്.ഇതോടെ റെക്കോർഡുകൾ കുറിക്കാനും ഡീപേക്ക് കഴിഞ്ഞു.ഒരു കലണ്ടർ വർഷത്തിൽ 13 ഗോളുകൾ താരം നെതർലാന്റ്സിന് വേണ്ടി നേടിക്കഴിഞ്ഞു. ആദ്യമായാണ് ഒരു താരം ഇത്രയും ഗോളുകൾ ഒരു വർഷം ഹോളണ്ടിന് വേണ്ടി നേടുന്നത്.
13 – @Memphis has scored 13 goals for The Netherlands in 2021, more than any other player in a single calendar year for @OnsOranje. Record. pic.twitter.com/RliQcmiuLw
— OptaJohan (@OptaJohan) October 11, 2021
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഡീപേയുടെ അസിസ്റ്റിൽ നിന്ന് വാൻ ഡൈക്ക് ആണ് ഹോളണ്ടിന്റെ അക്കൗണ്ട് തുറന്നത്.19-ആം മിനുട്ടിൽ ഡീപേ പെനാൽറ്റി പാഴാക്കിയെങ്കിലും 21-ആം മിനുട്ടിൽ ഡീപേ തന്നെ ഗോൾ നേടി.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഡീപേ തന്നെ ലക്ഷ്യം കാണുകയായിരുന്നു.48-ആം മിനുട്ടിൽ ഡംഫ്രിസ് ഹോളണ്ടിന്റെ ലീഡുയർത്തി.75-ആം മിനിറ്റിൽ ഡഞ്ചുമയും 86-ആം മിനുട്ടിൽ മലെനും ഗോൾ നേടിയതോടെ നെതർലാന്റ്സിന്റെ ഗോൾ പട്ടിക പൂർണ്ണമായി.