റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയവൻ: ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് വിനീഷ്യസ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെയായിരുന്നു തന്റെ യൂട്യൂബ് ചാനൽ ഔദ്യോഗികമായി കൊണ്ട് ലോഞ്ച് ചെയ്തിരുന്നത്. വലിയ സ്വീകാര്യതയാണ് ഇപ്പോൾ റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം ഒന്നരമണിക്കൂർ കൊണ്ട് തന്നെ റൊണാൾഡോ 1 മില്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ടിരുന്നു. മാത്രമല്ല അതിവേഗത്തിൽ 10 മില്യൺ സബ്സ്ക്രൈബേഴ്സ് പിന്നിടാനും റൊണാൾഡോ കഴിഞ്ഞു. അങ്ങനെ യൂട്യൂബിന്റെ ചരിത്രത്തിലെ നിരവധി റെക്കോർഡുകൾ അദ്ദേഹം പഴങ്കഥയാക്കി കഴിഞ്ഞു.

താൻ യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയാണ് അറിയിച്ചിട്ടുള്ളത്.ഇതോടെ ആരാധകർ താരത്തിന്റെ യൂട്യൂബ് ചാനലിലേക്ക് ഒഴുകിയെത്തുകയായിരുന്നു.ഒരുപാട് വീഡിയോസ് അദ്ദേഹം പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഈ വീഡിയോകൾ ഒക്കെ തന്നെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻഫ്ലുവൻസിനെ യൂട്യൂബിന്റെ ഒഫീഷ്യൽ അക്കൗണ്ട് പോലും പ്രശംസിച്ചിരുന്നു.

ഗോൾഡൻ പ്ലേ ബട്ടൺ അൺബോക്സ് ചെയ്യുന്നത് റൊണാൾഡോ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുടെ കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. റെക്കോർഡുകൾ തകർക്കുന്നതിന് അഡിക്റ്റായ വ്യക്തി എന്നാണ് വിനീഷ്യസ് ജൂനിയർ എഴുതിയിട്ടുള്ളത്.കൂടാതെ ചിരിക്കുന്ന ഒരു ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.കളത്തിനകത്ത് മാത്രമല്ല,കളത്തിന് പുറത്തും റൊണാൾഡോ ഇപ്പോൾ റെക്കോർഡുകൾ തകർത്തെറിയുകയാണ്.

ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ബാക്കിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റൊണാൾഡോക്ക് നിരവധി ഫോളോവേഴ്സുണ്ട്. അതിന് പുറമേയാണ് ഇപ്പോൾ യൂട്യൂബിലും കൂടി റൊണാൾഡോ ഒരു കൈ നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *