റിച്ചാർലീസണ് നേരെ വാഴപ്പഴമെറിഞ്ഞ് വംശീയാധിക്ഷേപം,പ്രതികരിച്ച് ടിറ്റെയും സിബിഎഫും!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തകർപ്പൻ വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ടുണീഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം റിച്ചാർലീസൺ മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം നേടിയിരുന്നത്.

പാരീസിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ റിച്ചാർലീസണിന്റെ ഗോളിന് ശേഷം അദ്ദേഹത്തിന് കാണികളിൽ നിന്നും വംശീയാധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തിന് നേരെ വാഴപ്പഴമെറിഞ്ഞുകൊണ്ടാണ് കാണികൾ വംശീയാധിക്ഷേപം നടത്തിയിട്ടുള്ളത്. ഈ പ്രവർത്തിക്കെതിരെ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സിബിഎഫും ബ്രസീലിന്റെ പരിശീലകനായ ടിറ്റെയുമൊക്കെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ടിറ്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിൽ എല്ലാകാര്യങ്ങളും നീതിയുക്തമായ കാര്യങ്ങളെല്ല.നിങ്ങൾക്ക് തോന്നുന്നത് എന്തും ചെയ്യാനുള്ള സ്ഥലമല്ല ഫുട്ബോൾ സ്റ്റേഡിയങ്ങൾ. ആരാണ് കുറ്റക്കാർ അവർക്കെതിരെ നടപടി എടുക്കണം ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

അതേസമയം സിബിഎഫും ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.അതിങ്ങനെയാണ്.” ബ്രസീലിന്റെ രണ്ടാം ഗോളിന് ശേഷം റിച്ചാർലീസണ് നേരെ വാഴപ്പഴമെറിഞ്ഞത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിവേചനത്തിനെതിരെയുള്ള ഞങ്ങളുടെ നിലപാടുകൾ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്. ഇത് ഫുട്ബോളിലെ മറ്റൊരു വംശീയതയാണ്. ഇതിനെ ശക്തമായ ഞങ്ങൾ എതിർക്കുന്നു ” സിബിഎഫ് വ്യക്തമാക്കി.

പലപ്പോഴും ടുണീഷ്യയുടെ ആരാധകരിൽ നിന്ന് മോശം പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൽ ഉടനീളം ബ്രസീലിയൻ താരങ്ങളുടെ മുഖത്തേക്ക് ലേസർ അടിക്കുന്ന പ്രവർത്തിഈ ആരാധകർ നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *