റഫറിയുടെ തീരുമാനം തെറ്റെന്ന് ഫോണിൽ കാണിച്ചു കൊടുത്തു, റെഡ് കാർഡ് നൽകി റഫറി, വീഡിയോ !
കഴിഞ്ഞ ദിവസം തുർക്കിഷ് ലീഗിൽ നടന്ന മത്സരത്തിൽ വ്യത്യസ്ഥമായ കാര്യങ്ങളാണ് സംഭവിച്ചത്. റഫറിയുടെ തെറ്റ് ചൂണ്ടികാണിച്ച താരത്തിനെ റെഡ് കാർഡ് നൽകി പുറത്താക്കുകയായിരുന്നു റഫറി. സൂപ്പർ ലിഗ മത്സരത്തിൽ ബെസിക്റ്റസും സിവാസ്പോറും തമ്മിൽ നടക്കുന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ സിവാസ്പോർ ഒരു ഗോളിന് പിന്നിട്ട് നിൽക്കുകയാണ്. ഇതിനിടെ ഒരു ത്രോയുമായി ബന്ധപ്പെട്ട് റഫറി തെറ്റായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇത് സിവാസ്പോർ നായകനായ ഹകാൻ അർസ്ലാന് പിടിച്ചില്ല.
Sivasspor player Hakan Arslan received a red card for showing his cellphone to the referee. pic.twitter.com/wbC5WTO4Pd
— FOOTBALLFANSSTUFF (@officialffsnews) December 28, 2020
താരം ഉടൻ തന്നെ കളത്തിന്റെ പുറത്ത് പോയി തന്റെ മൊബൈൽ ഫോൺ എടുത്തു കൊണ്ടുവരികയായിരുന്നു. എന്നിട്ട് ആ സംഭവത്തിന്റെ റിപ്ലൈ റഫറിക്ക് കാണിച്ചു നൽകുകയായിരുന്നു. റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഈ മധ്യനിര താരം ഇങ്ങനെ ചെയ്തത്. എന്നാൽ ഇത് റഫറിക്ക് പിടിച്ചില്ല. ഉടൻ തന്നെ ഒരു യെല്ലോ കാർഡ് ഹകാന് റഫറി നൽകുകയായിരുന്നു. മുമ്പ് യെല്ലോ കാർഡ് ലഭിച്ചിരുന്ന ഹകാന് ഇതോടെ റെഡ് കാർഡ് ലഭിച്ചു. ദേഷ്യപ്പെട്ട ഹകാൻ ഫോൺ വലിച്ചെറിഞ്ഞു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു പോവുന്നതും വ്യക്തമാണ്. ഈ പ്രവർത്തിയിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചയായിരിക്കുകയാണ്.
Have you seen anything like his before?!
— SPORTbible (@sportbible) December 28, 2020
Never change, Turkish football. Never change.https://t.co/Yri3HyeWcx