രാത്രി മുഴുവനും ഇരുന്ന് കരഞ്ഞു: നെയ്മർ വെളിപ്പെടുത്തുന്നു.
സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് തിരിച്ചു വന്ന ഒരു മത്സരമായിരുന്നു ഇന്നലെ നടന്നത്. ആദ്യ മത്സരത്തിൽ പരിക്കേറ്റു പുറത്തായ നെയ്മർ കഠിന പരിശ്രമത്തിന്റെ ഫലമായി കൊണ്ടാണ് ഇന്നലത്തെ സൗത്ത് കൊറിയക്കെതിരെയുള്ള മത്സരത്തിൽ മടങ്ങിയെത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ നെയ്മർ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
ഏതായാലും ഈ മത്സരത്തിനുശേഷം നെയ്മർ ജൂനിയർ ചില കാര്യങ്ങൾ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ആ പരിക്കിന് ശേഷം ഒരു രാത്രി മുഴുവനും ഇരുന്ന് കരഞ്ഞു എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും നെയ്മർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Grito de desabafo, grito de EU CONSEGUI!!
— Neymar Jr (@neymarjr) December 6, 2022
OBRIGADO MEU DEUS 🙏❤️
Toda honra e toda glória é pra ti. pic.twitter.com/Ci1NgkKiDu
” ആ പരിക്കേറ്റപ്പോൾ ഞാൻ വളരെയധികം പേടിച്ചിരുന്നു. കാരണം നല്ല രൂപത്തിൽ ആയിരുന്നു ഈ സീസൺ മുന്നോട്ടു പോയിരുന്നത്.ഈയൊരു സമയത്ത് പരിക്കു കൊണ്ട് ബുദ്ധിമുട്ടുന്നത് വളരെയധികം കഠിനമായ ഒരു കാര്യമാണ്.അതുകൊണ്ടുതന്നെ ആ ദിവസം രാത്രി മുഴുവനും ഞാൻ ഇരുന്നു കരയുകയായിരുന്നു.പക്ഷേ ഞാൻ എന്റെ പരിശ്രമത്തിന്റെ ഫലം കണ്ടെത്തി. എനിക്കിപ്പോൾ വേദനയൊന്നുമില്ല.മാത്രമല്ല ഈ മത്സരത്തിൽ മികച്ച പ്രകടനം നടത്താനും ആസ്വദിക്കാനും സാധിച്ചു. പക്ഷേ ഇനിയും ഇംപ്രൂവ് ആവാനുണ്ട്. ഞാൻ ഒരിക്കലും പ്രകടനത്തിൽ സംതൃപ്തനല്ല ” നെയ്മർ പറഞ്ഞു.
നെയ്മറുടെ തിരിച്ചുവരവ് ബ്രസീലിന് നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു.തുടക്കം മുതലേ ആക്രമിച്ചു കളിച്ച ബ്രസീൽ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടുകയായിരുന്നു.