രണ്ട് വർഷം കൂടുമ്പോൾ വേൾഡ് കപ്പ് നടത്തണമെന്നതിനോട് പ്രതികരിച്ച് എംബപ്പേ!

ഫിഫ വേൾഡ് കപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ചർച്ച ഫുട്ബോൾ ലോകത്ത് മുറുകി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് നടത്തണമെന്ന ആശയം ശക്തമായി ഫുട്ബോൾ ലോകത്തിന്റെ മുന്നിലേക്ക് വെച്ച് നീട്ടിയത് ഇതിഹാസപരിശീലകനായ ആഴ്സൻ വെങ്ങറാണ്. തുടർന്ന് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.

ഏതായാലും ഈ ആശയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സൂപ്പർ താരം കിലിയൻ എംബപ്പേ പങ്കു വെച്ചിട്ടുണ്ട്. ഇതിനോടുള്ള ഒരു വിയോജിപ്പാണ് എംബപ്പേ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് ഓരോ വർഷത്തിലും 60 മത്സരങ്ങൾ താരങ്ങൾ കളിക്കുന്നുണ്ടെന്നും അത്കൊണ്ട് തന്നെ വിശ്രമം ആവിശ്യമാണ് എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. ഗ്ലോബെ സോക്കർ അവാർഡ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു എംബപ്പേ.

” വേൾഡ് കപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ആശയം ശരിയാണോ തെറ്റാണോ എന്നെനിക്ക് ഇപ്പോൾ പറയാനാവില്ല.പക്ഷേ ഓരോ നാല് വർഷത്തിലൊരിക്കലും വേൾഡ് കപ്പ് നടത്തലാണ് അതിന്റെ ഭംഗി.കാരണം രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് നടത്തിയാൽ അതൊരു സാധാരണ കോമ്പിറ്റീഷനായി മാറും.ഓരോ വർഷവും 60 മത്സരങ്ങളാണ് ഓരോ താരങ്ങളും കളിക്കാറുള്ളത്. കളിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.പക്ഷേ മത്സരങ്ങൾ കൂടുതലായാൽ അത് താരങ്ങളെ ബാധിച്ചു തുടങ്ങും.നിങ്ങൾക്ക് ക്വാളിറ്റി ഫുട്ബോൾ വേണമെങ്കിൽ താരങ്ങൾക്ക് ആവശ്യമായ വിശ്രമവും വേണം ” ഇതാണ് എംബപ്പേ പറഞ്ഞിരിക്കുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് നടത്തണമെന്ന് ഫിഫ ആലോചിക്കുന്നുണ്ടെങ്കിലും യുവേഫയും കോൺമെബോളും ഇതിനെതിരാണ്. അതേസമയം നേഷൻസ് ലീഗിൽ സൗത്ത് അമേരിക്കൻ ടീമുകളെ ഉൾപ്പെടുത്താനുള്ള നീക്കത്തെ തടയാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫിഫയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *