രണ്ട് താരങ്ങൾക്ക് പരിക്ക്, തോൽവിക്ക് പിന്നാലെ ബ്രസീലിന് മറ്റൊരു ആശങ്ക!
ഇന്നലെ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറി തോൽവി ബ്രസീലിനും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അധികസമയത്ത് വിൻസെന്റ് അബൂബക്കർ നേടിയ ഗോളാണ് ബ്രസീലിന് തോൽവി സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിൽ നിരവധി അവസരങ്ങൾ ഉണ്ടായിട്ടും ഗോളടിക്കാൻ സാധിക്കാതെ പോയതാണ് ബ്രസീലിനെ തിരിച്ചടിയായത്. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി ബ്രസീലിനെ ഏറ്റിട്ടുണ്ട്. എന്തെന്നാൽ രണ്ട് സൂപ്പർതാരങ്ങൾക്ക് ഇപ്പോൾ പരിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
A GENTE NÃO AGUENTA MAIS! 🥺🥺🥺 NÃO VAI SER NADA, ALEX TELLES! O lateral tá chorando muito no banco após sair sentindo lesão. A TNT Sports e o BRASIL estão contigo! #TNTSportsNoQatar pic.twitter.com/zKV99qEbYX
— TNT Sports BR (@TNTSportsBR) December 2, 2022
മുന്നേറ്റ നിര താരമായ ഗബ്രിയേൽ ജീസസ്,ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് എന്നിവർക്കാണ് ഇപ്പോൾ പരിക്ക് ഏറ്റിട്ടുള്ളത്. രണ്ട് പേരുടെയും വലത് കാൽമുട്ടിനാണ് പരിക്കുള്ളത്.ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ പരിക്കിന്റെ ആഴം വ്യക്തമാവുകയൊള്ളൂ.അലക്സ് ടെല്ലസിന്റെ ഇഞ്ചുറി ഒരല്പം ഗുരുതരമാണ് എന്നാണ് കരുതപ്പെടുന്നത്.താരം കണ്ണീരോടുകൂടിയാണ് കളം വിട്ടിരുന്നത്.
ഏതായാലും ബ്രസീലിന്റെ ആദ്യ ഇലവനിൽ കളിക്കുന്ന താരങ്ങൾ അല്ല ഇവർ. പക്ഷേ അലക്സ് സാൻഡ്രോയും പരിക്ക് മൂലം പുറത്തിരിക്കുന്ന ഈ സമയത്ത് ടെല്ലസിന്റെ പരിക്ക് ബ്രസീലിന് ഒരു തലവേദന തന്നെയാണ്.പ്രീ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ സൗത്ത് കൊറിയയാണ് നേരിടുക.