രണ്ട് തകർപ്പൻ ലൈനപ്പുകളുമായി ടിറ്റെ,ബ്രസീൽ വേൾഡ് കപ്പിന് റെഡിയാവുന്നു.

മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തമായി ബ്രസീൽ ഖത്തർ വേൾഡ് കപ്പിന് മുന്നേ ഒരൊറ്റ സൗഹൃദ മത്സരം പോലും കളിക്കുന്നില്ല. നേരിട്ട് വേൾഡ് കപ്പിലെ ആദ്യ മത്സരം കളിക്കുകയാണ് ബ്രസീൽ ചെയ്യുന്നത്. നിലവിൽ ബ്രസീൽ തങ്ങളുടെ ഒരുക്കങ്ങൾ തുടരുകയാണ്.ഇറ്റലിയിലെ ടുറിനിൽ വെച്ചാണ് ബ്രസീലിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന്റെ വിശദവിവരങ്ങൾ ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് രണ്ട് ലൈനപ്പുകൾ നിർമിച്ചുകൊണ്ട് പരസ്പരം കളിപ്പിക്കുകയാണ് ടിറ്റെ ചെയ്തിട്ടുള്ളത്. രണ്ട് ഭാഗത്തും ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള താരങ്ങൾ അണിനിരന്നിരുന്നു.

ആദ്യ ലൈനപ്പ് ഇങ്ങനെയാണ്.Ederson; Danilo, Militão, Thiago Silva and Alex Telles; Fabinho, Fred, Neymar, Raphinha, Vinicius Júnior and Gabriel Jesus. ഇതിനിടെ ജീസസിനെ മാറ്റിക്കൊണ്ട് പെഡ്രോയെയും ഫ്രഡിനെ മാറ്റിക്കൊണ്ട് ബ്രൂണോ ഗിമിറസിനെയും ടിറ്റെ പരീക്ഷിക്കുകയും ചെയ്തു.

അതേസമയം മറ്റേ ലൈനപ്പ് ടിറ്റെ ഒരുക്കിയത് ഇങ്ങനെയാണ്.Alisson; Daniel Alves, Marquinhos, Bremer and Alex Sandro; Casemiro, Paquetá and Rodrygo; Antony, Martinelli and Richarlison. ഈ ഇലവനിൽ നെയ്മറെ പോലെ സെന്ററിൽ കളിച്ചിരുന്നത് റോഡ്രിഗോയായിരുന്നു. മാത്രമല്ല പക്കേറ്റക്ക് പകരം എവർടൺ റിബയ്റോയെയും ടിറ്റെ പരീക്ഷിച്ചിട്ടുണ്ട്.

ഏതായാലും സെർബിയക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവൻ എങ്ങനെയായിരിക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *