രണ്ട് അരങ്ങേറ്റങ്ങൾ, ബ്രസീലിന്റെ ഇന്നത്തെ സാധ്യത ഇലവൻ അറിയൂ.
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലും ഗിനിയയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. താൽക്കാലിക പരിശീലകനായ റാമോൻ മെനസസിന് കീഴിലാണ് ബ്രസീൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
ഈ മത്സരത്തിനുള്ള ഏറ്റവും ഒടുവിലത്തെ സാധ്യത ഇലവൻ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ കണ്ടെത്തിയിട്ടുണ്ട്.രണ്ട് താരങ്ങൾ ഈ മത്സരത്തിൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം സ്റ്റാർട്ടിങ് ഇലവനിൽ തന്നെ നടത്തും. മധ്യനിരയിൽ ജോലിന്റണും വിങ് ബാക്ക് ആയിക്കൊണ്ട് അയ്ർടൺ ലൂക്കാസുമായിരിക്കും ബ്രസീലിന് വേണ്ടി ഇറങ്ങുക.ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
🚨Casemiro will captain Brazil tomorrow!
— Brasil Football 🇧🇷 (@BrasilEdition) June 16, 2023
(via; @Selecaoinfo) pic.twitter.com/XRfy6hQ8gv
ഗോൾകീപ്പറായിക്കൊണ്ട് ആലിസൺ ബക്കർ തന്നെയായിരിക്കും. പ്രതിരോധനിരയിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് എഡർ മിലിറ്റാവോ,മാർക്കിഞ്ഞോസ് എന്നിവരായിരിക്കും അണിനിരക്കുക.വിംഗ് ബാക്കുമാരായി കൊണ്ട് ഡാനിലോ,ലുകാസ് അയ്ർടൺ എന്നിവരെ പരിശീലകൻ ഉൾപ്പെടുത്തിയേക്കും. മധ്യനിരയിലേക്ക് വന്നാൽ കാസമിറോ,പക്കേറ്റ എന്നിവർക്കൊപ്പം ജോലിന്റണും ഉണ്ടായിരിക്കും. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ എന്നിവർക്കൊപ്പം റിച്ചാർലീസണായിരിക്കും ഇറങ്ങുക.ഇതാണ് ഇപ്പോൾ ലഭ്യമായ സാധ്യത ഇലവൻ
കഴിഞ്ഞ മത്സരത്തിൽ മൊറോക്കയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ മികച്ച വിജയം നേടിക്കൊണ്ട് തിരിച്ചുവരാനായിരിക്കും ബ്രസീൽ ശ്രമിക്കുക.