രക്ഷകനായി മാർക്കിഞ്ഞോസ്, വിജയിച്ചു കയറി ബ്രസീൽ!
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ബ്രസീലും വിജയിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറുവിനെ ബ്രസീൽ പരാജയപ്പെടുത്തിയത്.പെറുവിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ മാർക്കിഞ്ഞോസിന്റെ ഗോളാണ് ബ്രസീലിന്റെ രക്ഷക്ക് എത്തിയത്.
പതിവുപോലെ നെയ്മറും റിച്ചാർലീസണും റോഡ്രിഗോയും റാഫീഞ്ഞയുമായിരുന്നു ബ്രസീലിന്റെ മുന്നേറ്റത്തിൽ ഉണ്ടായിരുന്നത്. ബ്രസീൽ തന്നെയായിരുന്നു അറ്റാക്കിങ്ങുകൾ നടത്തിയിരുന്നത്.പക്ഷേ ഗോൾ മാത്രം പിറന്നില്ല. നേടിയ ഗോളുകൾ ഓഫ് സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു.
FT: 🇵🇪 Peru 0-1 Brazil 🇧🇷
— Madrid Xtra (@MadridXtra) September 13, 2023
Rodrygo played the full game. pic.twitter.com/KAckvuK8hj
മത്സരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് മാർക്കിഞ്ഞോസിന്റെ ഗോൾ വന്നത്. മത്സരത്തിന്റെ 90 മിനിട്ടിൽ ഒരു ഹെഡ്ഡറിലൂടെയാണ് മാർക്കി ബ്രസീലിന്റെ വിജയഗോൾ കണ്ടെത്തിയത്.നെയ്മറുടെ അസിസ്റ്റിൽ എന്നാണ് ഈ ഗോൾ പിറന്നത്. ഇതോടെ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞു. പോയിന്റ് ടേബിളിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്.