രക്ഷകനായത് ഫിർമിഞ്ഞോ, ബ്രസീൽ-വെനിസ്വേല മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ മൂന്നാമത്തെ ജയമാണ് ഇന്ന് ബ്രസീൽ സ്വന്തമാക്കിയത്. വെനിസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തു കൊണ്ടാണ് ബ്രസീൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരം മുഴുവനും ബ്രസീലിന്റെ വരുതിയിലായിരുന്നുവെങ്കിലും ഗോളുകൾ നേടാൻ ബ്രസീലിന് സാധിച്ചില്ല. ഒടുവിൽ ഒരു ഗോൾ നേടിക്കൊണ്ട് ഫിർമിനോയാണ് ബ്രസീലിന്റെ രക്ഷകനായത്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് സ്വന്തമാക്കിയതും ഫിർമിനോ തന്നെയാണ്. 7.0 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുടെ പ്ലയെർ റേറ്റിംഗ് ആണ് വിശകലനം ചെയ്യുന്നത്.കൂടാതെ തിയാഗോ സിൽവ, റെനാൻ ലോദി, എവെർട്ടൺ റിബയ്റോ, ലുക്കാസ് പക്വറ്റ എന്നിവരും ഗ്ലോബോയുടെ മികച്ച റേറ്റിംഗ് കരസ്ഥമാക്കി. താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Passe de Paquetá inicia gol de Firmino, em noite de pouca criação no Morumbi
— ge (@geglobo) November 14, 2020
Veja as notas ➡️ https://t.co/5eFZog4W0l pic.twitter.com/hK1o30zp77
എഡേഴ്‌സൺ : 6.0
ഡാനിലോ : 5.5
മാർക്കിഞ്ഞോസ് : 6.0
തിയാഗോ സിൽവ : 6.5
റെനാൻ ലോദി : 6.0
അലൻ : 5.5
ഡഗ്ലസ് ലൂയിസ് : 5.0
എവെർട്ടൺ റിബയ്റോ : 6.5
റിച്ചാർലീസൺ : 5.0
റോബെർട്ടോ ഫിർമിനോ : 7.0
ഗബ്രിയേൽ ജീസസ് : 5.0
ലുക്കാസ് പക്വറ്റ : 6.5-സബ്
എവെർട്ടൺ : 5.0-സബ്
പെഡ്രോ : 5.0-സബ്
അലക്സ് ടെല്ലസ് -Not Rated -സബ്
Com gol de Firmino, Brasil vence a Venezuela por 1 a 0, no Morumbi, e mantém 100% de aproveitamento após três rodadas das Eliminatórias https://t.co/UWaNo5BM8s pic.twitter.com/h62B77aZnv
— ge (@geglobo) November 14, 2020