യൂറോ ടോപ് സ്‌കോറർ ലിസ്റ്റ്,ക്രിസ്റ്റ്യാനോ ഒന്നാമത്!
എന്തൊക്കെ സംഭവിച്ചാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ യൂറോകപ്പ്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മുപ്പത്തിയാറുകാരനായ ക്രിസ്റ്റ്യാനോയാണ് ടോപ് സ്‌കോറർ ലിസ്റ്റിലെ ഒന്നാമൻ. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് ഗോളുകൾ മാത്രമുള്ള ചെക്കിന്റെ പാട്രിക്ക് ഷിക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹങ്കറിക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് തുടങ്ങിയ ക്രിസ്റ്റ്യാനോ ജർമ്മനിക്കെതിരായ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. യൂറോ കപ്പിലെ നിലവിലെ ടോപ് സ്‌കോറർ ലിസ്റ്റ് താഴെ നൽകുന്നു.
🔝⚽ @Cristiano leading the way! 🙌
— UEFA EURO 2020 (@EURO2020) June 19, 2021
Who is your favourite for Top Scorer? 🧐@alipay | #EUROtopScorer | #EURO2020
1-ക്രിസ്റ്റ്യാനോ ( 3 ഗോൾ,1 അസിസ്റ്റ് )
2- ഷിക്ക് ( 3 ഗോൾ )
3-യറെംചുക് ( 2 ഗോൾ,1 അസിസ്റ്റ് )
4- യർമൊലെങ്കോ ( 2 ഗോൾ )
5- ഇമ്മോബിലെ ( 2 ഗോൾ )
6- ലൊക്കാടെല്ലി ( 2 ഗോൾ )
7-ലുക്കാക്കു ( 2 ഗോൾ )
8- ഡംഫ്രിസ് ( 2 ഗോൾ )
9- ഗോസൻസ് ( 1 ഗോൾ,2 അസിസ്റ്റ് )
10-ഡി ബ്രൂയിൻ ( 1 ഗോൾ,1 അസിസ്റ്റ് )