യൂറോ കപ്പ് നേടണം, ഇംഗ്ലണ്ടിന് വെമ്പ്ലിയിലെ പുല്ല് എത്തിച്ചു!
യുവേഫ യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ വമ്പൻമാരായ ഇംഗ്ലണ്ട് ഉള്ളത്. എതിരാളികൾ സെർബിയയാണ്. വരുന്ന പതിനാറാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഐസ്ലാൻഡിനോട് ഇംഗ്ലണ്ടിനെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്.
താര സമ്പന്നമായ ഒരു നിര തന്നെ ഇംഗ്ലണ്ടിനുണ്ട് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ അവരെ കൃത്യമായി ഉപയോഗപ്പെടുത്താൻ പരിശീലകന് സാധിക്കാതെ പോകുന്നു എന്നുള്ളതാണ്. ഇംഗ്ലണ്ടിന്റെ പരാജയം. ഏതായാലും ഇത്തവണത്തെ യൂറോ കപ്പ് സ്വന്തമാക്കാനുള്ള കഠിന പരിശ്രമങ്ങളിലാണ് ഇംഗ്ലണ്ട് ഇപ്പോൾ ഉള്ളത്.അതിന് എല്ലാവിധ പിന്തുണകളും അവരുടെ ഫുട്ബോൾ അസോസിയേഷൻ നൽകുകയും ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു.

ഈസ്റ്റ് ജർമ്മനിയിലെ ബ്ലാങ്കൻഹെയിനിലാണ് ഇംഗ്ലണ്ടിന്റെ ട്രെയിനിങ് ക്യാമ്പ് ഉള്ളത്. അവരുടെ ട്രെയിനിങ്ങിന് വേണ്ടി ഇംഗ്ലണ്ടിലെ പ്രശസ്തമായ വെമ്പ്ലി സ്റ്റേഡിയത്തിലെ പുല്ല് അങ്ങോട്ട് കൊണ്ടു വന്നിട്ടുണ്ട്. ഇംഗ്ലീഷ് FAയാണ് ഇതിന് മുൻകൈ എടുത്തിട്ടുള്ളത്. കൂടുതൽ മികച്ച പരിശീലന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വെമ്പ്ലിയിലെ പുല്ല് ഇപ്പോൾ ഇംഗ്ലണ്ടിന്റെ പരിശീലന മൈതാനത്തേക്ക് എത്തിച്ചിട്ടുള്ളത്.ടീമിന് സാധ്യമായ എല്ലാ സൗകര്യങ്ങളും ഇപ്പോൾ ഇംഗ്ലീഷ് FA ഒരുക്കി നൽകുന്നുണ്ട്.
ഇത് മാസങ്ങൾക്ക് മുൻപ് തന്നെ പ്ലാൻ ചെയ്ത കാര്യമാണ്.സ്‌ക്വാഡ് എത്തുന്നതിന് മുൻപ് തന്നെ ഈ പുല്ല് ഇവിടേക്ക് എത്തിക്കാൻ അധികൃതർക്ക് കഴിയുകയും ചെയ്തിരുന്നു. 1966ന് ശേഷം ഒരു മേജർ ട്രോഫി പോലും നേടാൻ കഴിയാത്ത ടീമാണ് ഇംഗ്ലണ്ട്. ഇത്തവണ അതിന് അറുതി വരുത്താൻ ഉറച്ചു തന്നെയാണ് അവർ കടന്നുവരുന്നത്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കാലിടറിയിരുന്നു.