യൂറോയിൽ ഒന്നാമൻ CR7, കോപ്പയിൽ രണ്ടാമനാവാൻ മെസ്സി!
ഇത്തവണത്തെ യൂറോ കപ്പിന് ജർമനിയിൽ തുടക്കമായിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ കാത്തിരിക്കുന്നത് പോർച്ചുഗലിന്റെ ആദ്യ മത്സരത്തിനു വേണ്ടിയാണ്. ആദ്യ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ചെക്ക് റിപ്പബ്ലിക്കാണ്. വരുന്ന ചൊവ്വാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ ബൂണിയുന്നതോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ റെക്കോർഡ് ഒന്നുകൂടി പുതുക്കും. അതായത് നിലവിൽ ഏറ്റവും കൂടുതൽ യൂറോ കപ്പുകളിൽ പങ്കെടുത്ത താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിൽ തന്നെയാണ്. 5 യൂറോ കപ്പുകളിലാണ് റൊണാൾഡോ പങ്കെടുത്തിട്ടുള്ളത്.ഇത്തവണ ഇറങ്ങുന്നതോടുകൂടി അത് ആറായി വർദ്ധിപ്പിക്കും. യൂറോകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ ആരും തന്നെ ആറ് ടൂർണമെന്റ്കളിൽ പങ്കെടുത്തിട്ടില്ല. 2004ലെ യൂറോ കപ്പിലാണ് റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്.പിന്നീട് 2008,2012,2016,2020 എന്നീ വർഷങ്ങളിലെ യൂറോകപ്പുകളിൽ റൊണാൾഡോ പങ്കെടുത്തു. യൂറോകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.
25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 5 യൂറോ കപ്പുകൾ കളിച്ച മറ്റൊരു താരം ലൂക്ക മോഡ്രിച്ചാണ്. എന്നാൽ അടുത്ത മത്സരത്തിൽ ഇറങ്ങുന്നതോടുകൂടി റൊണാൾഡോ ഈ റെക്കോർഡ് തനിച്ച് സ്വന്തമാക്കും. ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ടത് ലയണൽ മെസ്സിയുടെ ഒരു കണക്കു കൂടിയാണ്.കോപ്പ അമേരിക്കയിലെ രണ്ടാമനാവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മെസ്സിയുള്ളത്. അതായത് ഇതുവരെ ആറ് കോപ്പ അമേരിക്ക ടൂർണമെന്റുകളിലാണ് മെസ്സി പങ്കെടുത്തിട്ടുള്ളത്. ഇത്തവണ ഇറങ്ങുന്നതോടുകൂടി അത് 7 ആയി വർധിക്കും.
എന്നാൽ 8 ടൂർണമെന്റുകളിൽ പങ്കെടുത്ത രണ്ട് ഇതിഹാസങ്ങൾ ഒന്നാം സ്ഥാനത്ത് ഉണ്ട്. ഉറുഗ്വൻ ഇതിഹാസമായ റൊമാനോ,ഇക്വഡോർ ഇതിഹാസമായ അലക്സ് എന്നിവർ 8 വീതം ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്.ഇവർക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് ലയണൽ മെസ്സി ഫിനിഷ് ചെയ്യുക. മെസ്സിയും റൊണാൾഡോയും ഇനിയൊരു കോണ്ടിനെന്റൽ ടൂർണ്ണമെന്റ് കളിക്കാനുള്ള സാധ്യതകൾ കുറവ് തന്നെയാണ്.