യൂറോപ്യൻ സൂപ്പർ ലീഗ്, പ്രതികരണമറിയിച്ച് ബിയൽസ!

കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കി കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട 12 ക്ലബുകൾ ഇതിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഫുട്ബോൾ ലോകത്ത് അരങ്ങേറുന്നുണ്ട്. ഇന്നലെ നടന്ന ലിവർപൂളിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള പരിശീലനത്തിൽ പ്രതിഷേധസൂചകമായുള്ള ടി-ഷർട്ട്‌ ലീഡ്‌സ് താരങ്ങൾ ധരിച്ചിരുന്നു. ” ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ളതാണ് ” എന്ന് ആലേഖനം ചെയ്ത ടി-ഷർട്ട്‌ ആയിരുന്നു അവർ ധരിച്ചിരുന്നത്. കൂടാതെ ലീഡ്‌സ് പരിശീലകൻ മാഴ്‌സെലോ ബിയൽസ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.ചെറിയ ടീമുകൾക്ക് വളരാനുള്ള സാഹചര്യമാണ് ഇവിടെ ഇവർ ഇല്ലാതാക്കുന്നത് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ലിവർപൂളിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ചെറിയ ടീമുകൾ വളരാനും വികാസം പ്രാപിക്കാനും അവസരം ലഭിക്കുമ്പോഴാണ് ഒരു കോമ്പിറ്റീഷൻ മഹത്തരമാവുന്നത്.അല്ലാതെ പവർ ഉള്ള ടീമുകൾ വളരുമ്പോഴല്ല.പക്ഷെ നിലവിലെ ലോജിക് വെച്ച് ഫുട്ബോൾ ലോകത്ത് സംഭവിക്കുന്നത് ഇങ്ങനെയാണ്. അതായത് പവർഫുള്ളായ ടീമുകൾ എപ്പോഴും സമ്പന്നരായി നിലനിൽക്കുന്നു. അല്ലാത്ത എല്ലാ ടീമുകളും എപ്പോഴും ദരിദ്രരായി തന്നെ നിലകൊള്ളുന്നു ” ബിയൽസ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ ലിവർപൂളിനെ സമനിലയിൽ തളക്കാൻ ലീഡ്‌സിന് കഴിഞ്ഞിരുന്നു.ലിവർപൂളിന് വേണ്ടി മാനെ ഗോൾനേടിയപ്പോൾ ലോറെന്റെയാണ് ലീഡ്‌സിന്റെ ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *