യൂറോപ്യൻ സൂപ്പർ ലീഗ്, ടൂർണമന്റിന്റെ രൂപമിങ്ങനെ!

ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു കൊണ്ട് ഇന്ന് പുലർച്ചെയാണ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിക്കപ്പെട്ടത്. യൂറോപ്പിലെ പ്രധാനപ്പെട്ട പതിനഞ്ച് ക്ലബുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള സൂപ്പർ ലീഗ് പ്രഖ്യാപിച്ചത് ക്ലബുകൾ തന്നെയാണ്. റയൽ പ്രസിഡന്റ്‌ പെരെസ് ചെയർമാൻ ആയിക്കൊണ്ടാണ് ഈ സമിതി രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഈയൊരു ടൂർണമെന്റിന്റെ ഘടന താഴെ പറയുന്ന രൂപത്തിലാണ്.

1- 15 ക്ലബുകൾ ആണ് ഫൗണ്ടിങ് മെമ്പർമാർ ആയിക്കൊണ്ട് സൂപ്പർ ലീഗിൽ ഉണ്ടാവുക. റയൽ, ബാഴ്സ, അത്ലറ്റിക്കോ, യുവന്റസ്, ഇന്റർമിലാൻ, എസി മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സണൽ, ടോട്ടൻഹാം, ചെൽസി എന്നിവരാണ് ഈ അംഗങ്ങൾ. ഇനി മൂന്ന് അംഗങ്ങൾ കൂടി ഇതിൽ ചേരാനുണ്ട്. അങ്ങനെ ഈ 15 ടീമുകൾ സ്ഥിരമായി എല്ലാ സീസണിലും ഈ ടൂർണമെന്റിൽ കളിക്കും.

2- ഈ 15 ടീമുകൾക്ക് പുറമേ 5 ടീമുകളെ ടൂർണമെന്റിൽ ഉൾപ്പെടുത്തും. ഈ അഞ്ച് ടീമുകൾക്ക് എങ്ങനെ യോഗ്യത ലഭിക്കും എന്ന് വ്യക്തമല്ല.

3- അങ്ങനെ 20 ടീമുകൾ ആയിരിക്കും ടൂർണമെന്റിൽ ഉണ്ടാവുക. ഇവയെ 10 ടീമുകൾ വീതം 2 ഗ്രൂപ്പുകളായി തരം തിരിക്കും. ഈ രണ്ട് ഗ്രൂപുകളിൽ നിന്നും ആദ്യമൂന്ന് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് പ്രവേശിക്കും. ബാക്കി രണ്ട് ടീമുകളെ ഈ ഗ്രൂപ്പിൽ നിന്ന് തന്നെ തിരഞ്ഞെടുക്കും. അതായത് രണ്ട് ഗ്രൂപുകളിലെയും നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും പരസ്പരം ഏറ്റുമുട്ടും. ഇതിലെ വിജയികളായ രണ്ട് ടീമുകൾ കൂടി ക്വാർട്ടറിൽ പ്രവേശിക്കും.

4-ഓഗസ്റ്റിൽ ആണ് ഇത്‌ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. മിഡ്‌വീക്കിൽ ആണ് നടത്താൻ ഉദ്ദേശിക്കുന്നത്.

ഇതാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഘടന.

Leave a Reply

Your email address will not be published. Required fields are marked *