യൂറോപ്യന്മാരുടെ ആധിപത്യം തകർക്കാനുള്ള വലിയ അവസരമാണിത്: നെയ്മറോടും ബ്രസീലിനോടും കഫു!

ഖത്തർ വേൾഡ് കപ്പിലെ പ്രധാനപ്പെട്ട കിരീട ഫേവറേറ്റുകളാണ് ബ്രസീൽ.വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ ഒരുക്കങ്ങൾ ഇറ്റലിയിൽ പുരോഗമിക്കുകയാണ്. അഞ്ചുതവണ വേൾഡ് കപ്പ് കിരീടം നേടിയ ബ്രസീൽ ആറാമത്തെ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇത്തവണ അതിന് അറുതി വരുത്താൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ബ്രസീലിയൻ ഇതിഹാസമായ കഫു ഇപ്പോൾ ടീമിന്റെ സാധ്യതകൾ വിലയിരുത്തിയിട്ടുണ്ട്. യൂറോപ്പ്യന്മാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള വലിയൊരു അവസരമാണിത് എന്നാണ് കഫു പറഞ്ഞിട്ടുള്ളത്. നെയ്മറുടെ ഈ തകർപ്പൻ ഫോം കാരണം ഇത്തവണ വലിയ കിരീടസാധ്യതകൾ ഉണ്ടെന്നും കഫു കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യൂറോപ്യൻമാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ഒരു വലിയ അവസരമാണിത്. വേൾഡ് കപ്പ് കിരീടം നേടാൻ ബ്രസീലിന് പറ്റിയ സമയമാണിത്. ബ്രസീലും അർജന്റീനയും കിരീട ഫേവറേറ്റുകളാണ്. ഈ രണ്ടു ടീമുകൾക്കും വേൾഡ് കപ്പ് കിരീടം നേടാനുള്ള കഴിവുണ്ട്. കഴിഞ്ഞ 20 വർഷമായി ബ്രസീലിന് വേൾഡ് കപ്പ് ലഭിച്ചിട്ടില്ല. അത് ആരാധകരെ ചെറിയ രൂപത്തിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.നിലവിൽ നെയ്മർ ജൂനിയർ വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്. മാത്രമല്ല അദ്ദേഹം വളരെയധികം മോട്ടിവേറ്റഡാണ്. മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനും നെയ്മർക്ക് കഴിയും.അതുകൊണ്ടുതന്നെ ഇത്തവണ ബ്രസീലിന് വലിയ സാധ്യതയുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് കഫു പറഞ്ഞിട്ടുള്ളത്.

2002ലാണ് ബ്രസീൽ അവസാനമായി വേൾഡ് കപ്പ് കിരീടം നേടിയത്. അന്ന് ബ്രസീലിനെ നയിച്ചിരുന്നത് കഫുവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *