യുവേഫ നേഷൻസ് ലീഗ് : ജർമ്മനിയും സ്പെയിനും നേർക്കുനേർ, തീപ്പാറും പോരാട്ടത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !

നീണ്ട ഇടവേളക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. കോവിഡ് മൂലം യുറോ കപ്പും കോപ്പ അമേരിക്കയുമൊക്കെ താളം തെറ്റിയെങ്കിലും യുവേഫ നേഷൻസ് ലീഗ് മുടക്കം വരാതെ നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടക്കം തന്നെ ഒരു സൂപ്പർ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. യൂറോപ്പിലെ രണ്ട് വമ്പൻമാരായ ജർമനിയും സ്പെയിനും തമ്മിലാണ് ഇന്ന് കൊമ്പ്കോർക്കുന്നത്. വളരെ ആവേശകരമായ ഒരു പോരാട്ടം തന്നെയാണ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരുപറ്റം യുവപ്രതിഭകളുമായി കടന്നുവരുന്ന ലൂയിസ് എൻറിക്വേയുടെ സ്പെയിനും മറുഭാഗത്ത് താരസമ്പന്നമായ നിരയുമായി കടന്നുവരുന്ന ജോക്കിം ലോയുടെ ജർമ്മൻ പടയുമാണ് ശക്തി പരീക്ഷിക്കുന്നത് ഗ്രൂപ്പ്‌ നാലിൽ നടക്കുന്ന ആദ്യറൗണ്ട് പോരാട്ടമാണിത്. ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം 12:15 നാണ് മത്സരം ആരംഭിക്കുക.

ചാമ്പ്യൻസ് ലീഗ് കളിച്ച ബയേൺ മ്യൂണിക്, ലീപ്സിഗ് എന്നീ ടീമുകളിൽ ഉള്ള ജർമ്മൻ താരങ്ങൾ വിശ്രമം നൽകാൻ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്. അതായത് മാനുവൽ ന്യൂയർ, ഗോറെട്സ്ക്ക, കിമ്മിച്ച്, സെർജി ഗ്നാബ്രി എന്നീ സൂപ്പർ താരങ്ങളുടെ സേവനം ജർമ്മനിക്ക് ലഭിച്ചേക്കില്ല. മറുഭാഗത്ത് റാമോസ്, ബുസ്ക്കെറ്റ്സ് എന്നീ സീനിയർ താരങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കും സ്പെയിൻ കളത്തിലേക്കിറങ്ങുക. ആകെ ഇരുപത്തിമൂന്ന് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒമ്പതു തവണ വിജയം ജർമനിക്കും ഏഴ് തവണ വിജയം സ്പെയിനിനുമായിരുന്നു. ഏഴ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഈ മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ ജർമനി നേടിയപ്പോൾ സ്പെയിൻ നേടിയത് 24 ഗോളുകളാണ്. എന്നാൽ അവസാനത്തെ മൂന്ന് മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ മുൻതൂക്കം സ്പെയിനിന് ആണ്. ഈ മൂന്ന് മത്സരങ്ങളിൽ രണ്ടിലും സ്പെയിൻ ജയം നേടിയപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളെയും കൂടാതെ സ്വിറ്റ്സർലാന്റ്, ഉക്രൈൻ എന്നിവരാണ് ഗ്രൂപ്പ്‌ നാലിൽ ഉള്ളത്. ജർമ്മനി 4-2-3-1 എന്ന ശൈലി ഉപയോഗിക്കുമ്പോൾ സ്പെയിൻ 4-3-3 എന്ന ശൈലിയാണ് സ്പെയിൻ പയറ്റുക. സാധ്യത ലൈനപ്പ് താഴെ നൽകുന്നു.

ജർമ്മനി സാധ്യത ലൈനപ്പ്
സ്പെയിൻ സാധ്യത ലൈനപ്പ്

Leave a Reply

Your email address will not be published. Required fields are marked *