യുറോ കപ്പിന്റെ വഴിയേ സഞ്ചരിക്കാൻ കോപ്പ അമേരിക്കയും, നിർണായകമാറ്റം വരുന്നു!

ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് വരുന്ന ജൂൺ മാസത്തിലാണ് ആരംഭിക്കുക. ഇത്തവണ USA യിൽ വെച്ചു കൊണ്ടാണ് ടൂർണ്ണമെന്റ് അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിട്ടുണ്ട്. സൗത്ത് അമേരിക്കയിലെ 10 രാജ്യങ്ങൾക്ക് പുറമേ നോർത്ത് അമേരിക്കയിലെ 6 രാജ്യങ്ങൾ കൂടി ഇത്തവണ മാറ്റുരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം യുവേഫ യൂറോ കപ്പിന്റെ കാര്യത്തിൽ നിർണായകമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു.സ്‌ക്വാഡിന്റെ വലുപ്പം വർദ്ധിപ്പിക്കുകയാണ് അവർ ചെയ്തിരുന്നത്. അതായത് ഇത് വരെ 23 താരങ്ങളെയായിരുന്നു സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നത്.അത് 26 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇതേ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കോൺമെബോളും ഉള്ളത്.സ്‌ക്വാഡ് സൈസ് ഇവരും വർധിപ്പിച്ചേക്കും.

ഇത് ടീമിനും പരിശീലകർക്കും ഗുണകരമാകുന്ന ഒരു കാര്യമാണ്.കൂടുതൽ ഓപ്ഷനുകൾ അവർക്ക് ലഭ്യമാകും. പരിപ്പുകൾ കൊണ്ടും സസ്പെൻഷനുകൾ കൊണ്ടും താരങ്ങളെ നഷ്ടമായാലും മികച്ച പകരക്കാരെ ഉൾപ്പെടുത്താൻ ടീമുകൾക്ക് അവിടെ സാധിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *