യുണൈറ്റഡ് താരത്തെ ഒഴിവാക്കി,സൗത്ത് ഗേറ്റിനെതിരെ രൂക്ഷവിമർശനവുമായി മൈക്കൽ ഓവൻ!
വരുന്ന യൂറോ കപ്പിനുള്ള സ്‌ക്വാഡ് ഇംഗ്ലണ്ടിന്റെ പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. താര നിബിഡമായ ഒരു സ്‌ക്വാഡ് തന്നെയാണ് ഇംഗ്ലണ്ടിന് ഉള്ളത്.യുറോ കപ്പിലെ കിരീട ഫേവറേറ്റ്കൾ കൂടിയാണ് ഇംഗ്ലണ്ട്. പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം നടത്തുന്ന നിരവധി സൂപ്പർതാരങ്ങൾ അവരുടെ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റ നിര താരമായ മാർക്കസ് റാഷ്ഫോർഡിനെ സൗത്ത് ഗേറ്റ് തഴഞ്ഞിട്ടുണ്ട്. ഈ സീസണിൽ മോശം പ്രകടനമാണ് റാഷ്ഫോർഡ് നടത്തുന്നത്.അതുകൊണ്ടുതന്നെയാണ് പരിശീലകൻ അദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളത്. പക്ഷേ യുണൈറ്റഡ് ഇതിഹാസമായ മൈക്കൽ ഓവൻ ഇത് അംഗീകരിക്കാൻ തയ്യാറല്ല.അദ്ദേഹം ഇക്കാര്യത്തിൽ പരിശീലകനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🏴 OFFICIAL: England provisional squad for Euro 2024, confirmed — to be cut to 26 players in June.
— Fabrizio Romano (@FabrizioRomano) May 21, 2024
⛔️ Rashford, Chilwell, Reece James, Henderson, Kalvin Phillips, Nick Pope, Raheem Sterling, Jadon Sancho, Levi Colwill OUT. pic.twitter.com/24NUzpvvBv
“സൗത്ത് ഗേറ്റ് റാഷ്ഫോർഡിനെ ടീമിൽ നിന്നും പുറത്താക്കി എന്നുള്ളത് എന്നെ തീർത്തും അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ സീസൺ മോശം സീസണായിരുന്നു എന്നുള്ളത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ നിലവാരം വളരെ ഉയർന്നതാണ്. മാത്രമല്ല ഇംഗ്ലണ്ടിന്റെ ജേഴ്സിയിൽ എപ്പോഴും മികച്ച പ്രകടനം അദ്ദേഹം നടത്താറുമുണ്ട്. നമുക്ക് ഒരുപാട് പ്രതിഭാധനരായ അറ്റാക്കിങ് താരങ്ങൾ ഉണ്ട്. പക്ഷേ റാഷ്ഫോർഡിന്റെ അത്രയും വേഗതയുള്ള താരങ്ങൾ വളരെ കുറവാണ്. ഇത്രയും വലിയ ഒരു സ്‌ക്വാഡാണ്, തീർച്ചയായും റിസ്ക് എടുക്കുന്നതിൽ അദ്ദേഹം വർത്തായിട്ടുള്ള താരമാണ് ” ഇതാണ് മൈക്കൽ ഓവൻ പറഞ്ഞിട്ടുള്ളത്.
റാഷ്ഫോർഡ് ഇല്ലെങ്കിലും മുന്നേറ്റ നിരയിൽ നിരവധി സൂപ്പർതാരങ്ങളെ അവകാശപ്പെടാൻ ഇംഗ്ലണ്ടിന് കഴിയുന്നുണ്ട്.ബോവൻ,ഫിൽ ഫോഡൻ,ഗോർഡൻ,ഹാരി കെയ്ൻ,പാൽമർ,സാക്ക,ഇവാൻ ടോണി,ഒല്ലി വാറ്റ്കിൻസ് തുടങ്ങിയ മുന്നേറ്റ നിര താരങ്ങളെ സൗത്ത് ഗേറ്റിന് ലഭ്യമാണ്.