മോൺസ്റ്റർ, എംബപ്പേ എന്നെ ഇപ്പോൾ തന്നെ മറികടന്ന് കഴിഞ്ഞു:ഹെൻറി

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ തകർപ്പൻ പ്രകടനമാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് പിഎസ്ജി ഇപ്പോൾ മുന്നോട്ടുപോകുന്നത്. മാത്രമല്ല ഫ്രഞ്ച് ദേശീയ ടീമിന്റെ പ്രധാന ഘടകവും എംബപ്പേ തന്നെയാണ്. ഫ്രാൻസിന് വേണ്ടി 46 ഗോളുകൾ എംബപ്പേ ആകെ സ്വന്തമാക്കിയിട്ടുണ്ട്.51 ഗോളുകൾ നേടിയിട്ടുള്ള ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എംബപ്പേയുള്ളത്.

6 ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ എംബപ്പേ ഹെൻറിയെ മറികടക്കും. എന്നാൽ ഇതേക്കുറിച്ച് തിയറി ഹെൻറി തന്നെ ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.എംബപ്പേ ഇപ്പോഴേ തന്നെ മറികടന്ന് കഴിഞ്ഞു എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.എംബപ്പേ ഒരു മോൺസ്റ്ററാണെന്നും ഈ ലെജൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതിനോടകം തന്നെ എംബപ്പേ എന്നെ മറികടന്നു കഴിഞ്ഞിട്ടുണ്ട്. അത് ഓൾറെഡി പൂർത്തിയായ കാര്യമാണ്.എംബപ്പേ ഇതിനോടകം തന്നെ ഭാവിയിൽ എത്തിയിട്ടുണ്ട്.അത് നല്ല കാര്യമാണ്. കാരണം അദ്ദേഹം ഫ്രാൻസ് ടീമിന്റെ താരമാണ്.നമ്മുടെ ഫുട്ബോൾ അദ്ദേഹമാണ്. എല്ലായിടത്തും നമ്മെ പ്രതിനിധീകരിച്ചുകൊണ്ട് നമുക്ക് ഈ താരത്തെ ആവശ്യമാണ്.കിലിയൻ അസാധാരണമായ ഒരു താരമാണ്,ഒരർത്ഥത്തിൽ ഭ്രാന്തനാണ് എന്നൊക്കെ പറയാം, അക്ഷരാർത്ഥത്തിൽ ഒരു മോൺസ്റ്റർ തന്നെയാണ് ഇദ്ദേഹം ” ഇതാണ് ഹെൻറി എംബപ്പേയെ പ്രശംസിച്ച് കൊണ്ട് ലെ പാരീസിയനോട് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പമാണ് എംബപ്പേയുള്ളത്. രണ്ട് സൗഹൃദ മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ജർമ്മനിയും രണ്ടാമത്തെ മത്സരത്തിൽ ചിലിയുമാണ് ഫ്രാൻസിന്റെ എതിരാളികൾ.സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരങ്ങൾ ഫ്രഞ്ച് ദേശീയ ടീം കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *