മൊറോക്കോ കീഴടങ്ങി, ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസ് !

ഖത്തർ വേൾഡ് കപ്പിൽ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന് വിജയം. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തിയത്.തിയോ ഹെർണാണ്ടസ്,മുവാനി എന്നിവരുടെ ഗോളുകളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തിയോ ഹെർണാണ്ടസിന്റെ ഗോൾ പിറക്കുകയായിരുന്നു. ഗോൾ മുഖത്തെ കൂട്ടപൊരിച്ചിലിനോടുവിൽ തിയോ ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ആ ഗോൾ തിരിച്ചടിക്കാൻ വേണ്ടി നിരന്തരം പരിശ്രമങ്ങൾ മൊറോക്കോ നടത്തിയെങ്കിലും ഫലം കണ്ടില്ല.

79ആം മിനുട്ടിലാണ് മുവാനിയുടെ ഗോൾ പിറന്നത്.യഥാർത്ഥത്തിൽ കിലിയൻ എംബപ്പേയുടെ ശ്രമത്തിൽ നിന്നാണ് ആ ഒരു ഗോൾ പിറന്നത്.ഇതോടെ മൊറോക്കോ പരാജയം സമ്മതിക്കുകയായിരുന്നു.ഇനി ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുക.

അതേസമയം ഈ വേൾഡ് കപ്പിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ മാറ്റുരക്കും.വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *