മൊറാറ്റക്ക് സ്വന്തം ആരാധകരിൽ നിന്നും കൂവൽ, ആത്മാവിനെ വേദനിപ്പിച്ചുവെന്ന് സ്പാനിഷ് പരിശീലകൻ!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലും സ്പെയിനും സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്ക്,റോഡ്രിഗോ,ലുകാസ് പക്കേറ്റ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. അതേസമയം സ്പെയിനിന് വേണ്ടി പെനാൽറ്റിയിലൂടെ റോഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഒൽമോയുടെ വകയായിരുന്നു.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ആൽവരോ മൊറാറ്റ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് സ്വന്തം ആരാധകരിൽ നിന്ന് തന്നെ അപമാനങ്ങൾ ഏൽക്കേണ്ടി വന്നു.താരത്തെ സ്പാനിഷ് ആരാധകർ തന്നെ വലിയ രീതിയിൽ കൂവി വിളിക്കുകയായിരുന്നു.ഇതിൽ വലിയ ദുഃഖം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സ്പാനിഷ് പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ.ഈ കൂവലുകൾ തന്റെ ആത്മാവിനെ മുറിവേൽപ്പിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്പാനിഷ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇪🇸 Spain coach Luis de la Fuente: “Morata getting whistled at by the Bernabéu… it hurts me to the core that in my country, they boo a player of the national team, the captain who is a role model for us, an example”.
— Fabrizio Romano (@FabrizioRomano) March 26, 2024
“It really hurts. When I hear those boos I feel ashamed”. pic.twitter.com/UpCEvvmBWI
” എന്റെ രാജ്യത്ത് വച്ച് എന്റെ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് സ്വന്തം ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടിവന്നത്. ഇത് എന്റെ ആത്മാവിനെ മുറിവേൽപ്പിച്ചു. എനിക്ക് വളരെയധികം വേദന തോന്നുന്നുണ്ട്.ബെർണാബുവിലെ ക്രൗഡ് അവിശ്വസനീയമായിരുന്നു. പക്ഷേ സ്വന്തം താരത്തിന് കൂവലുകൾ ഏൽക്കേണ്ടി വന്നത് എനിക്ക് നാണക്കേട് ഉണ്ടാക്കി. പക്ഷേ വലിയൊരു വിഭാഗം ആരാധകർ പിന്തുണക്കുന്നുമുണ്ട്.ദേശീയ ടീമിനെ പിന്തുണക്കാൻ പഠിപ്പിക്കുക എന്നത് എല്ലാവരുടെയും ജോലിയാണ്. ക്ലബ്ബുകളുടെ നിറങ്ങളെല്ലാം മാറ്റിവെച്ചു കൊണ്ടാണ് നമ്മൾ ഇവിടെ ഇറങ്ങുന്നത്.ഇത് ഞങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുമോ എന്നുള്ളത് കാണാം “ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മുൻപ് റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മൊറാറ്റ. ഇപ്പോൾ അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. അതുകൊണ്ടുതന്നെ റയൽ ആരാധകർക്ക് പൊതുവേ താരത്തോട് എതിർപ്പുണ്ട്. അതേസമയം മുൻപും ഇത്തരത്തിലുള്ള കൂവലുകൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. അന്ന് ഗോളവസരങ്ങൾ പാഴാക്കിയതിനായിരുന്നു കൂവലുകൾ ഏൽക്കേണ്ടി വന്നത്.